മെസ്സി റൊണാൾഡോ പോരാട്ടം നടക്കാൻ സാധ്യത, ചാമ്പ്യൻസ് ലീഗിൽ പി എസ് ജിയും മാഞ്ചസ്റ്റർ സിറ്റിയും ഒരു ഗ്രൂപ്പിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ക്ലബ് മാറി എങ്കിലും ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ചാമ്പ്യൻസ് ലീഗിൽ നേർക്കുനേർ വരാൻ സാധ്യത. ഇന്ന് നടന്ന യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് നറുക്കെടുപ്പിൽ മാഞ്ചസ്റ്റർ സിറ്റിയും പി എസ് ജിയും ഒരു ഗ്രൂപ്പിൽ ആയിരുന്നു. മെസ്സി പി എസ് ജിയിലേക്ക് മാറിയതു പോലെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മാറാൻ ഒരുങ്ങുകയാണ് എന്നാണ് അഭ്യൂഹങ്ങൾ. ക്രിസ്റ്റാനോയുടെ നീക്കം നടക്കുക ആണെങ്കിൽ യുവേഫ ഗ്രൂപ്പ് ഘട്ടത്തിൽ മെസ്സിയും റൊണാൾഡോയും കളിക്കുന്നത് കാണാം. ഇപ്പോൾ റൊണാൾഡോ യുവന്റസിന്റെ താരമാണ്. മുൻ സീസണിൽ ബാഴ്സലോണയും യുവന്റസും ഒരേ ഗ്രൂപ്പിൽ എത്തിയപ്പോൾ ഇരുവരും നേർക്കുനേർ വന്നിരുന്നു.

ഗ്രൂപ്പ് എയിൽ ഇവർക്ക് ഒപ്പം ജർമ്മൻ ക്ലബായ ലൈപ്സിഗും ബെൽജിയൻ ക്ലബായ ക്ലബ് ബ്രൂഷെയും ഉണ്ട്.

ചാമ്പ്യൻസ് ലീഗിൽ ഇ ഗ്രൂപ്പിൽ ബാഴ്സലോണയും ബയേണും ഒരുമിച്ചാണ്. ബയേണെ കുറിച്ച് ബാഴ്സലോണക്ക് അത്ര നല്ല ഓർമ്മ കാണില്ല. മുമ്പ് ചാമ്പ്യൻസ് ലീഗിൽ ബയേൺ ബാഴ്സയെ 8-2ന് തോൽപ്പിച്ചിരുന്നു. ബെൻഫിക, ഡൈനാമോ കീവ് എന്നിവരും ഈ ഗ്രൂപ്പിൽ ഉണ്ട്.

ഗ്രൂപ്പ് എച്ചിൽ ആണ് നിലവിലെ ചാമ്പ്യന്മാരയ ചെൽസി ഉള്ളത്. ചെൽസിക്ക് ഒപ്പം യുവന്റസും ഉണ്ട്. സെനിറ്റ്, മാൽമോ എന്നിവരും ഈ ഗ്രൂപ്പിൽ ഉണ്ട്.

ഗ്രൂപ്പ് ഡിയിൽ ഇറ്റാലിയൻ ചാമ്പ്യന്മാരായ ഇന്റർ മിലാനും സ്പാനിഷ് വമ്പന്മാരായ റയലും ഏറ്റുമുട്ടുന്നു. ശക്തർ, ഷെറിഫും ഈ ഗ്രൂപ്പിൽ ഉണ്ട്.

ഗ്രൂപ്പ് ബിയിൽ അത്ലറ്റിക്കോ മാഡ്രിഡും ലിവർപൂളും നേർക്കുനേർ വരും. ഇവർക്ക് ഒപ്പം പോർട്ടോ, എ സി മിലാൻ എന്നിവരും ഗ്രൂപ്പിൽ ഉണ്ട്.

ഗ്രൂപ്പ് സിയിൽ സ്പോർടിംഗ് ക്ലബും ബൊറൂസിയ ഡോർട്മുണ്ടും ഡച്ച് ക്ലബായ അയാക്സും തുർക്കി ക്ലബായ ബെസികാസുമാണ് ഉള്ളത്.

ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗ്രൂപ്പ് എഫിലാണ്. സ്പാനിഷ് ക്ലബായ വിയ്യറയലും ഇറ്റാലിയൻ ക്ലബായ അറ്റലാന്റയും യങ് ബോയിസും ഇതേ ഗ്രൂപ്പിലാണ്.

ഗ്രൂപ്പ് ജിയിൽ സെവിയ്യയും ലില്ലെയും സാൽസ്ബർഗും വോൾവ്സ്ബർഗുമാണ് ഉള്ളത്.

Groups;

A – ManCity, PSG, Leipzig, Brugge

B – Atletico, Liverpool, Porto, ACMilan

C – Sporting, BVB, Ajax, Besiktas

D – Inter, RealMadrid, Shakhtar, Sheriff

E – Bayern, Barça, Benfica, DynamoKiev

F – Villarreal, ManUtd, Atalanta, YoungBoys

G – Lille, Sevilla, Salzburg, Wolfsburg

H – Chelsea, Juventus, Zenit, Malmö