ടലിസ്കയുടെ സാംബാ ചുവടിൽ ബെസികാസ് ലെപ്സിഗിനെ തകർത്തു

ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് Gയിലെ മത്സരത്തിൽ ടർക്കിഷ് ചാമ്പ്യന്മാരായ ബെസികാസ് ജർമ്മൻ ടീം ലെപ്സിഗിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. വോഡാഫോൺ അറീനയിൽ സമ്പൂർണാധിപത്യമായിരുന്നു ബ്ലാക്ക് ഈഗീൾസ് പ്രകടമാക്കിയത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ബെസികാസിന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് ഹോം മാച്ചിലെ വിജയമാണ്. ബെസികാസിന് വേണ്ടി റയാൽ ബാബേലും ആൻഡേഴ്സൺ ടലിസ്കയുമാണ്. രണ്ടാം പകുതിക്കിടെ സ്റ്റേഡിയം അല്പ സമയം ഇരുട്ടിലാഴ്ന്നത് കല്ലുകടിയായി.

ഇതാദ്യമായാണ് ഒരു ജർമ്മൻ ചാമ്പ്യൻസ് ലീഗിൽ ടീം തുർക്കിയുടെ മണ്ണിൽ പരാജയപ്പെടുന്നത്. സ്റ്റാർ സ്ട്രൈക്കർ ടീമോ വെർണർക്ക് പരിക്ക് കാരണം ആദ്യ അരമണിക്കൂറിനുള്ളിൽ പുറത്ത് പോകേണ്ടി വന്നത് ലെപ്സിഗിന് തിരിച്ചടിയായി. ആദ്യം ഗോൾ നേടിയത് റയാൽ ബബേലാണ്. പിന്നീട് സാംബാ ചുവടുകൾ വെച്ച് കൊണ്ട് മനോഹർമായൊരു ഗോൾ ടലിസ്ക നേടുന്നത്. നോക്കൗട്ട് സ്റ്റേജിലേക്ക് ആദ്യമായാണ് ബെസികാസ് കടക്കുന്നത്. ആദ്യപകുതിക്ക് മുൻപ് തന്നെ വിജയം ബെസികാസ് ഉറപ്പിച്ചു. തിരിച്ചടിക്കാ ബ്രൂമയും സാബിറ്റ്സെറും കെവിൻ ഓഗസ്റ്റീനും ശ്രമിച്ചു. പക്ഷേ അന്തിമ വിസിൽ മുഴങ്ങിയപ്പോൾ ബ്ലാക്ക് ഈഗിൾസ് വോഡാഫോൺ അറീനയെ വട്ടമിട്ട് പറന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകുട്ടീഞ്ഞോ വന്നിട്ടും ലിവർപൂൾ സമനില കുരുക്കിൽ തന്നെ
Next articleഅബൂബക്കറിന്റെ ഇരട്ട ഗോൾ, മൊണാക്കോയ്ക്ക് സ്വന്തം നാട്ടിൽ പോർട്ടോ വക ഇരുട്ടടി