Site icon Fanport

“സുവാരസ് ആഹ്ലാദിച്ചതിൽ ഒരു തെറ്റുമില്ല” – റിവാൾഡോ

കഴിഞ്ഞ ദിവസം ലിവർപൂളിനെതിരെ ഗോൾ നേടിയതിനു ശേഷം സുവാരസ് ആഹ്ലാദ പ്രകടനം നടത്തിയതിനെ ന്യായീകരിച്ച് ബ്രസീലിയൻ ഇതിഹാസം റിവാൾഡോ രംഗത്ത്. മുൻ ലിവർപൂൾ താരമായ സുവാരസ് ലിവർപൂളിനെതിരാൾ ഗോൾ ആഹ്ലാദിക്കാൻ പാടില്ലായിരുന്നു എന്നാണ് ലിവർപൂൾ ആരാധകർ പറയുന്നത്. ക്ലബ് വിട്ട് ഇത്ര കാലമായിട്ടും സുവാരസിനെ ആത്മാർത്ഥതയീടെ സ്നേഹിച്ച ലിവർപൂൾ ആരാധകരെ അപമാനിക്കൽ ആഹി ഈ ആഹ്ലാദം എന്നായിരുന്നു ലിവർപൂൾ ആരാധാകരുടെ ലക്ഷം.

എന്നാൽ സുവാരസിന്റെ ആഹ്ലാദത്തിൽ യാതൊരു തെറ്റുമില്ല എന്ന് റിവാൾഡോ പറഞ്ഞു. താൻ ആയിരുന്നു സുവാരസിന്റെ സ്ഥാനത്ത് എങ്കിലും ഗോൾ ആഹ്ലാദിച്ചേനെ. കാരണം സീസണിൽ അത്രയും പ്രധാനപ്പെട്ട ഗോളായിരുന്നു അത്. അത്തരം നിർണായക ഗോളിൽ സന്തോഷിക്കുന്നത് എങ്ങനെയാണ് ബഹുമാനമില്ലായ്മയായി കാണുക എന്ന് അറിയില്ല എന്നും റിവാൾഡോ പറഞ്ഞു. ഈ സീസണിൽ ഒരുപാട് വിമർശനങ്ങൾ കേട്ട താരമാണ് സുവാരസ്. എന്നാൽ എതിരാളികളെ ഇല്ലാതാക്കാനുള്ള ശേഷി അദ്ദേഹത്തിനുണ്ട് എന്നും. അതാണ് കഴിഞ്ഞ ദിവസം കണ്ടത് എന്നും മുൻ ബാഴ്സലോണ താരം കൂടിയായ റിവാൾഡോ പറഞ്ഞു.

Exit mobile version