ലിവർപൂളിനെതിരായ ഗോൾ ആഹ്ലാദിച്ചതിൽ മാപ്പ് പറഞ്ഞ് സുവാരസ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ ആഴ്ച ലിവർപൂളിനെതിരെ ഗോൾ നേടിയതിനു ശേഷം സുവാരസ് ആഹ്ലാദ പ്രകടനം നടത്തിയത് വലിയ വിവാദമായിരുന്നു. മുൻ ലിവർപൂൾ താരമായിരുന്ന സുവാരസ് ലിവർപൂളിനെതിരായ ഗോൾ ആഹ്ലാദിക്കാൻ പാടില്ലായിരുന്നു എന്ന് ലിവർപൂൾ ആരാധകർ പരാതിയും പറഞ്ഞിരുന്നു. എന്നാൽ തന്റെ ആഹ്ലാദം ആരെ എങ്കിലും സങ്കടപ്പെടുത്തി എങ്കിൽ മാപ്പ് പറയുന്നു എന്ന് സുവാരസ് പറഞ്ഞു.

ഫുട്ബോൾ എന്താണെന്ന് മനസ്സിലാവുന്നവർക്ക് ആ ഗോളിന്റെ പ്രാധാന്യം മനസ്സിലാകും. താൻ തന്റെ ആരാധകർക്ക് ഒപ്പം ആണ് ആഹ്ലാദിച്ചത് എങ്കിലും മാപ്പ് പറയുന്നു എന്ന് സുവാരസ് പറഞ്ഞു. താൻ ലിവർപൂളിനെ ബഹുമാനമില്ലാഞ്ഞിട്ടല്ല ആഹ്ലാദിച്ചത് എന്നുൻ സുവാരസ് പറഞ്ഞു. താൻ ഇതുപോലെ മികച്ച താരമായി മാറിയതിൽ ലിവർപൂളിന് വലിയ പങ്കുണ്ടെന്ന് സുവാരസ് പറഞ്ഞു. ലിവർപൂളിനായി കളിച്ചത് കൊണ്ടാണ് താൻ ബാഴ്സലോണയിൽ എത്തിയത് എന്നും സുവാരസ് പറഞ്ഞു