Site icon Fanport

സ്റ്റെർലിംഗിന് പരിക്ക്, റയൽ മാഡ്രിഡിനെതിരായ മത്സരം നഷ്ടമായേക്കും

മാഞ്ചസ്റ്റർ സിറ്റിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ടോട്ടൻഹാമിനെതിരായ മത്സരത്തിൽ പരിക്കേറ്റ സ്റ്റെർലിംഗിന്റെ പരിക്ക് സാരമുള്ളതാണെന്ന് ക്ലബ് അറിയിച്ചു. ഹാംസ്ട്രിംഗ് ഇഞ്ച്വറിയേറ്റ താരം വെസ്റ്റ് ഹാമിനെതിരായ അടുത്ത മത്സരത്തിൽ കളിക്കില്ല എന്ന് ഉറപ്പായി. അത് മാത്രമല്ല നാല് ആഴ്ചകളോളം സ്റ്റെർലിംഗ് പുറത്തിരിക്കും എന്നാണ് മാഞ്ചസ്റ്റർ സിറ്റിയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരം അടക്കം സ്റ്റെർലിങിന് നഷ്ടമായേക്കും. ഈ മാസം അവസാനം റയൽ മാഡ്രിഡിനെയാണ് ചാമ്പ്യൻസ് ലീഗിൽ സിറ്റി നേരിടേണ്ടത്. മാഡ്രിഡിൽ വെച്ച് നടക്കുന്ന ആദ്യ പാദമാകും സ്റ്റെർലിംഗിന് നഷ്ടമാവുക.

Exit mobile version