ഡോർട്ട് മുണ്ടിലും സ്പർസ് തന്നെ, ഗ്രൂപ്പ് ജേതാക്കളായി നോകൗട്ടിലേക്ക്

ഒരു ഗോളിന് പിന്നിൽ പോയിട്ടും തിരിച്ചുവന്ന ടോട്ടൻഹാം ഹോട്‌സ്പർസ് ബൊറൂസിയ ഡോർട്ട് മുണ്ടിനെ അവരുടെ മൈതാനത്തു തോൽപിച് ചാംപ്യൻസ് ലീഗ് നോക്ഔട്ടിലേക്ക് ഗ്രൂപ്പ് ജേതാക്കളായി തന്നെ ഇടം ഉറപ്പിച്ചു. 1-2 നാണ് സ്പർസ് സിഗ്നൽ ഇടുന പാർക്കിൽ ജയം സ്വന്തമാക്കിയത്. സ്പർസിനായി ഹാരി കെയ്ൻ, ഹ്യുങ് മിൻ സോണ് എന്നിവർ ലക്ഷ്യത്തിലെത്തിയപ്പോൾ ഔബമയാങ് ആണ് ജർമ്മൻ ടീമിന്റെ ഏക ഗോൾ നേടിയത്. 5 മത്സരങ്ങളിൽ നിന്ന് വെറും 3 പോയിന്റ് മാത്രം സ്വന്തമാകാനായ ഡോർട്ട്മുണ്ട് നാണകേടോടെയാവും ഇത്തവണ ചാംപ്യൻസ് ലീഗിൽ നിന്ന് മടങ്ങുക എന്നുറപ്പായി.

ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഒരേ പോലെ മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഡോർട്ട്മുണ്ടാണ് ലീഡ് നേടിയത്. 31 ആം മിനുട്ടിൽ ഔബമയാങ് ആണ് ഗോൾ നേടിയത്. പക്ഷെ പിന്നീട് സ്പർസ് മത്സരത്തിൽ മികച്ച ആധിപത്യം നേടിയെങ്കിലും ഡോർട്ട് മുണ്ട് ഗോളി റോമൻ ബുർഗിയുടെ മികച്ച സേവുകൾ സ്പർസിന് സമനില ഗോൾ നിഷേധിച്ചു. ക്രിസ്ത്യൻ എറിക്സന്റെയും എറിക് ഡയറിന്റെയും ഗോളെന്ന് ഉറച്ച രണ്ടു അവസരങ്ങളാണ് ഡോർട്ട് മുണ്ട്ഗോളി മികച്ച സേവിലൂടെ തടഞ്ഞത്.

രണ്ടാം പകുതിയിൽ മാറ്റങ്ങൾ ഒന്നും ഇല്ലാതെയാണ് ഇരു ടീമുകളും കളത്തിൽ ഇറങ്ങിയത്. 48 ആം മിനുട്ടിൽ ഹാരി കെയ്ൻ സ്പർസിന്റെ സമനില ഗോൾ നേടി. സീസണിൽ കെയ്‌നിന്റെ 14 ആം ഗോൾ. രണ്ടാം പകുതിയിൽ നില നിർത്തിയ ആധിപത്യത്തിന് 76 ആം മിനുട്ടിൽ സ്പർസിന്  ഫലം ലഭിച്ചു. ഇത്തവണ ഡലെ അലിയുടെ പാസ്സ് വലയിലാക്കി ഹ്യുങ് മിൻ സോണ് സ്പർസിന് ലീഡ് സമ്മാനിച്ചു. പിന്നീടും ഡോർട്ട് മുണ്ടിന് കാര്യമായ അവസരങ്ങൾ നൽകാതെ സ്പർസ് നന്നായി പ്രതിരോധിച്ചപ്പോൾ അവർ ജയം ഉറപ്പിക്കുകയായിരുന്നു.

ജയത്തോടെ 13 പോയിന്റുള്ള സ്പർസ് ഗ്രൂപ്പിൽ റയലിനെ മറികടന്ന് ഒന്നാം സ്ഥാനം ഉറപ്പിച്ചു. റയൽ ഇനി അടുത്ത മത്സരം ജയിച്ചാലും സ്പർസിനെ മറികടക്കാനാവില്ല. ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോൾ ജയിക്കാനായതാണ് സ്പർസിന് ഗ്രൂപ്പ് ചാമ്പ്യന്മാർ പട്ടം ഉറപ്പിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറെക്കോർഡ് ഇട്ട് ബെസികാസ് ആദ്യമായി ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ
Next articleഷില്ലോങ്ങ് ലജോങ്ങിന്റെ വലകാക്കാൻ കാസർഗോഡിന്റെ നിതിൻ ലാൽ