ചാമ്പ്യൻസ് ലീഗ് ആദ്യ ഗ്രൂപ്പ് മത്സരത്തിൽ രണ്ടാം പകുതിയിലെ ഗോളുകൾക്ക് ഫ്രാങ്ക്ഫർട്ടിനെ തകർത്തു സ്പോർട്ടിങ്

Wasim Akram

Screenshot 20220908 003356 01
Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ യൂറോപ്പ ലീഗ് ജേതാക്കൾ ആയ ബുണ്ടസ് ലീഗ ക്ലബ് ഫ്രാങ്ക്ഫർട്ടിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു പോർച്ചുഗീസ് വമ്പന്മാർ ആയ സ്പോർട്ടിങ് ലിസ്ബൺ. രണ്ടാം പകുതിയിൽ ആണ് സ്പോർട്ടിങ് ഗോളുകൾ നേടിയത്. ജർമ്മനിയിൽ സ്പോർട്ടിങ് ആധിപത്യം ആണ് കാണാൻ ആയത്. ആദ്യ പകുതിയിൽ ലഭിച്ച അവസരങ്ങൾ മുതലാക്കാൻ ഫ്രാങ്ക്ഫർട്ടിനു ആവാത്തത് അവർക്ക് തിരിച്ചടിയായി.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 65 മത്തെ മിനിറ്റിൽ ആദ്യ ഗോൾ പിറന്നു. മോറിറ്റയുടെ പാസിൽ നിന്നു മാർകസ് എഡ്‌വേർഡ്സ് പോർച്ചുഗീസ് ടീമിന് ഗോൾ സമ്മാനിച്ചു. ആദ്യ ചാമ്പ്യൻസ് ലീഗ് ഗോൾ ആയിരുന്നു താരത്തിന് ഇത്. തുടർന്ന് 2 മിനിറ്റിനുള്ളിൽ എഡ്‌വേർഡ്സിന്റെ പാസിൽ നിന്നു ട്രിൻകാവോ സ്പോർട്ടിങ് ക്ലബിന് രണ്ടാം ഗോളും സമ്മാനിച്ചു. 82 മത്തെ മിനിറ്റിൽ പ്രത്യാക്രമണത്തിൽ പെഡ്രോ പോറോയുടെ പാസിൽ നിന്നു മികച്ച ഗോൾ നേടിയ നൂനോ സാന്റോസ് ആണ് സ്പോർട്ടിങ് ജയം പൂർത്തിയാക്കിയത്.