Site icon Fanport

“സ്പെയിനിൽ കളിക്കാത്തതിൽ സന്തോഷം, മെസ്സിയെ ഇടക്കിടെ നേരിടേണ്ടല്ലോ” – വാൻ ഡൈക്

ലയണൽ മെസ്സിയെ ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നേരിടേണ്ടി വന്നതിന്റെ ഞെട്ടൽ മാറാതെ നിൽക്കുകയാണ് ലിവർപൂളിന്റെ സെന്റർ ബാക്കായ വാൻ ഡൈക്. ഈ സീസണിലെ പ്രീമിയർ ലീഗിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട വാൻ ഡൈകിന് ഇന്നലെ മെസ്സിയെ തടയാനായിരുന്നില്ല. മെസ്സിയുടെ ഇരട്ട ഗോളുകളുടെ ബലത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ബാഴ്സലോണ ലിവർപൂളിനെ തോൽപ്പിക്കുകയും ചെയ്തിരുന്നു. താ‌ൻ സ്പെയിനിൽ അല്ല കളിക്കുന്നത് എന്നത് ഓർത്ത് സന്തോഷമുണ്ട് എന്ന് വാൻ ഡൈക് പറഞ്ഞു. സ്പെയിനിൽ അല്ലാത്തതിനാൽ ഇടയ്ക്കിടെ മെസ്സിയെ നേരിടേണ്ടല്ലോ എന്നും വാൻ ഡൈക് പറഞ്ഞു.

മെസ്സിക്ക് എതിരെ വരുമ്പോൾ മെസ്സി അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഫോം ആണ് പുറത്തെടുക്കുന്നത്. തനിക്ക് എന്നല്ല ആർക്കും അതിൽ ഒന്നും ചെയ്യാൻ ആവില്ല എന്ന് വാൻ ഡൈക് പറഞ്ഞു. മെസ്സി രണ്ട് ഗോളുകളാണ് അടിച്ചത്. താൻ അതിൽ നിരാശനാണെന്നും വാൻ ഡൈക് പറഞ്ഞു. മെസ്സി ഇന്നലത്തെ പോരാട്ടം ജയിച്ചു എങ്കിലും യുദ്ധം ഇനിയും ജയിച്ചിട്ടില്ല എന്ന് വാൻ ഡൈക് പറഞ്ഞു‌. രണ്ടാം പാദത്തിൽ തിരിച്ചുവരാൻ ആകുമെന്ന് പ്രതീക്ഷയും വാൻ ഡൈക് പ്രകടിപ്പിച്ചു.

Exit mobile version