Site icon Fanport

സോണിന് ചരിത്രം!! ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഏഷ്യൻ താരം

യൂറോപ്പ് കണ്ട ഏറ്റവും മികച്ച ഏഷ്യൻ താരങ്ങളിൽ ഒന്നായി കൊറിയൻ താരം സോൺ ഹ്യുങ് മിൻ മാറിക്കൊണ്ടിരുക്കുകയാണ്. ഇന്നലെ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നേടിയ ഇരയ്റ്റ ഗോളുകൾ അത് ഒന്നു കൂടെ ഉറപ്പിക്കുന്നു. ഇന്നലെ നേടിയ ഗോളുകളോട്ർ സോൺ 12 ചാമ്പ്യൻസ് ലീഗ് ഗോൾ എന്ന നേട്ടത്തിൽ എത്തി. ഇതോടെ യുവേഫ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ഏഷ്യൻ താരമായി സോൺ മാറി. ഉസ്ബെകിസ്താൻ താരവും മുൻ ഡെയ്നാമോ കീവ് താരവുമായിരുന്ന മാക്സിം ഷത്സ്കിയുടെ റെക്കോർഡാണ് സോൺ മറികടന്നത്. .

11 ഗോളുകളാണ് മാക്സിം ചാമ്പ്യൻസ് ലീഗിൽ നേടിയിട്ടുള്ളത്‌. സോൺ ആ റെക്കോർഡ് ഈ സീസണിൽ മറികടക്കും എന്ന് അധികം ആരും പ്രവചിച്ചിരുന്നില്ല. ഇന്നലെ സോൺ നേടിയ ഇരട്ട ഗോളുകളുടെ ബലത്തിൽ സിറ്റിയെ മറികടന്ന് സ്പർസ് ചാമ്പ്യൻസ് ലീഗ് സെമിയിൽ എത്തിയിരുന്നു. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിന്റെ ആദ്യ പാദത്തിലും മാഞ്ചസ്റ്റർ സിറ്റിക്കെതിരെ സോൺ ഗോൾ നേടിയിരുന്നു.

Exit mobile version