സിമിയോണിയുടെ ആഹ്ലാദ പ്രകടനത്തിന് പകരം നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ

ആദ്യ പാദ പ്രീക്വാർട്ടറിൽ യുവന്റസിനെ പരാജയപ്പെടുത്തൊയ ശേഷം അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ സിമിയോണി നടത്തിയ ആഹ്ലാദ പ്രകടനം ഏറെ വിവാദത്തിൽ ആയിരുന്നു. അശ്ലീല ആംഗ്യം കാണിച്ച് സിമിയോണി നടത്തിയ ആഹ്ലാദ പ്രകടനത്തിന്റെ പേരിൽ പിന്നീട് അദ്ദേഹം പരസ്യമായി മാപ്പു പറയേണ്ടതായും വന്നിരുന്നു. ഇന്ന് യുവന്റസ് രണ്ടാം പാദത്തിൽ 3-0ന് വിജയിച്ച മത്സറ്റത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സിമിയോണി നടത്തിയ ആഹ്ലാദ പ്രകടനത്തിന്റെ മാതൃകയിൽ ആഹ്ലാദ പ്രകടനം നടത്തി.

അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ നടത്തിയ രീതിയിൽ മൂന്നാം ഗോളിന് ശേഷമാണ് റൊണാൾഡോ ആഹ്ലാദ പ്രകടനം നടത്തിയത്. റൊണാൾഡോ സിമിയോണി നടത്തിയ രീതിയുടെ അത്ര അതിരു കടക്കാതെയാണ് ആഹ്ലാദപ്രകടനം നടത്തിയത്. സിമിയോണിയുടെ ആദ്യ പാദത്തിലെ ആഹ്ലാദ പ്രകടനത്തെ യുവന്റസ് സെന്റർ ബാക്ക് കെല്ലിനി ഇന്ന് മത്സരശേഷം വിമർശിക്കുകയും ചെയ്തു.