Site icon Fanport

അവസാന നിമിഷം ഗോൾ! ചാമ്പ്യൻസ് ലീഗിൽ അടുത്ത റൗണ്ട് ഉറപ്പിച്ച് സെവിയ്യ

മത്സരത്തിന്റെ അവസാന സെക്കൻഡിൽ നേടിയ ഗോളിൽ ചാമ്പ്യൻസ് ലീഗിൽ അടുത്ത റൗണ്ട് ഉറപ്പിച്ച് സെവിയ്യ. പൊരുതി നിന്ന റഷ്യൻ ടീമായ ക്രസ്നോഡറിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സെവിയ്യ ചാമ്പ്യൻസ് ലീഗിന്റെ അടുത്ത ഉറപ്പിച്ചത്. നേരത്തെ ഫ്രഞ്ച് ടീമായ റെന്നെയെ തോൽപ്പിച്ച് ചെൽസിയും ചാമ്പ്യൻസ് ലീഗിന്റെ അടുത്ത റൗണ്ട് ഉറപ്പിച്ചിരുന്നു.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ റാകിറ്റിച്ചിന്റെ ഗോളിലൂടെ സെവിയ്യയാണ് മത്സരത്തിൽ ആദ്യം മുൻപിൽ എത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ മേഷ്യൽ സൗസ കംപോസിൻറെ ഗോളിൽ ക്രസ്നോഡർ സമനില പിടിക്കുകയായിരുന്നു. തുടർന്നാണ് മത്സരം സമനിലയിൽ അവസാനിക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ സെവിയ്യക്ക് വേണ്ടി മുനീർ എൽ ഹദ്ദാദിയാണ് ഗോൾ നേടിയ അവരുടെ ജയം ഉറപ്പിച്ചത്. തോൽവിയോടെ ക്രസ്നോഡർ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായി.

Exit mobile version