ചാമ്പ്യൻസ് ലീഗ് : ലെസ്റ്ററിന് തോൽവി യുവന്റസിന് ജയം

- Advertisement -

അത്ഭുതമൊന്നും സംഭവിച്ചില്ല, ലെസ്റ്റർ സിറ്റി പിന്നെയും തോറ്റു , ഇത്തവണ ഇംഗ്ലണ്ടിന് പുറത്ത് ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ആയെന്നു മാത്രം, 2 -1 എന്ന സ്കോറിനാണ് ഇംഗ്ലീഷ് ചാമ്പ്യന്മാർ ആദ്യ പാദ മത്സരത്തിൽ സെവിയ്യയോട് അടിയറവ് പറഞ്ഞത് .
പ്രീമിയർ ലീഗിൽ മോശം ഫോമിൽ തുടരുന്ന തന്റെ പ്രധാന താരങ്ങളിൽ തന്നെ വിശ്വാസമർപ്പിച്ചു ടീമിനെയിറക്കിയ ലെസ്റ്റർ കൊച് ക്ലാഡിയോ റെനിയേരിയെ നിരാശനാക്കുന്ന പ്രകടനമാണ് ലെസ്റ്റർ താരങ്ങൾ പുറത്തെടുത്തത്, മത്സരത്തിലെ ഒരു ഘട്ടത്തിൽ പോലും മുന്നിട്ടു നിൽക്കാൻ സാധിക്കാതിരുന്ന ലെസ്റ്റർ പ്രതിരോധത്തിലും ആക്രമണത്തിലും ഒരേ പോലെ നിറം മങ്ങി , അതേ സമയം സ്വന്തം കളിക്കളത്തിൽ സീസണിൽ തുടരുന്ന മികച്ച ഫോം പുറത്തെടുത്ത സാംപോളിയുടെ സെവിയ്യ അർഹിക്കുന്ന ജയം സ്വന്തമാക്കുകയും ചെയ്തു .

15 ആം മിനുട്ടിൽ സെവിയ്യക്ക് ലഭിച്ച പെനാൽറ്റി നഷ്ട്ടപെടുത്തിയെങ്കിലും പത്ത് മിനിട്ടുകൾക്ക് ശേഷം പാബ്ലോ സെറാബിയയുടെ ഗോളിൽ സ്പാനിഷ് ടീം ലീഡ് നേടി , ഗോൾ വഴങ്ങിയ ശേഷവും പ്രകടനത്തിൽ കാര്യമായ മാറ്റമൊന്നും വരുത്താതിരുന്ന ലെസ്റ്ററിന് 62 ആം മിനുട്ടിൽ അതിനുള്ള ശിക്ഷ ലഭിക്കുകയും ചെയ്തു ,സ്റ്റീവൻ ജോവറ്റിക്കിന്റെ പാസ്സ് ഗോളാക്കി മാറ്റി ജോവാക്കിൻ കൊറയ സെവിയ്യയുടെ ലീഡ് 2 ആക്കി ഉയർത്തി.
രണ്ടാം ഗോളും വഴങ്ങിയതോടെ എവേ ഗോൾ ലക്‌ഷ്യം വച്ച് ഉണർന്നു കളിച്ച ലെസ്റ്റർ 73 ആം മിനുട്ടിൽ ജാമി വാർഡിയിലൂടെ നിർണായകമായ എവേ ഗോൾ നേടി – വാർഡിയുടെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് ഗോൾ . പിന്നീട് സെവിയയെ പ്രതിരോധിച്ച ലെസ്റ്ററിന് എവേ ഗോൾ നേടാനായി എന്നത് ആശ്വാസമാകും .

 

 

പോർട്ടോയുടെ തട്ടകത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്ക് ജയിച്ച യുവന്റസ് രണ്ടാം പാദത്തിലേക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി , പക്ഷെ സ്കോർ ലൈൻ സൂചിപ്പിക്കുന്ന പോലെ എളുപ്പമായിരുന്നില്ല ജുവന്റസിനു കാര്യങ്ങൾ ,27 ആം മിനുട്ടിൽ ഡിഫൻഡർ അലക്സ് ടെല്ലസ് ചുവപ്പു കാർഡ് കണ്ട് പുറത്തായതോടെ 10 പേരുമായി കളിച്ച പോർട്ടോ 72 ആം മിനുട്ട് വരെ ശക്തരായ യുവെ ആക്രമണനിരയെ പ്രതിരോധിച്ചു , 72 ആം മിനുട്ടിൽ ബെഞ്ചിൽ നിന്ന് ഇറങ്ങി അതികം വൈകാതെ മാർക്കോ പ്യാക്ക യുവന്റസിനായി ഗോൾ നേടി , മികച്ചൊരു ഫിനിഷിൽ യുവന്റസിനായുള്ള താരത്തിന്റെ ആദ്യ ഗോൾ.
പിന്നീട് മറ്റൊരു പകരക്കാരനായി ഇറങ്ങിയ ഡാനി ആൽവസ് 75 ആം മിനുട്ടിൽ വീണ്ടും പോർട്ടോ വല കുലുക്കി .

2 ഗോൾ ലീഡുള്ള യുവന്റസിനെ ഇനി രണ്ടാം പാദ മത്സരത്തിൽ തുറിനിലെ യുവയുടെ മൈതാനത്ത് മറികടക്കുക എന്നത് തികച്ചും ദുഷ്കരമായ ജോലിയാവും പോർട്ടോ താരങ്ങൾക്ക്.

Advertisement