
യുവന്റസിനെതിരെ വിലക്ക് മൂലം ടീമിൽ ഇടം നേടാതിരുന്ന റയൽ മാഡ്രിഡ് പ്രതിരോധ താരം സെർജിയോ റാമോസിന് സെമി ഫൈനലിലെ ആദ്യ പാദം നഷ്ടമാവാൻ സാധ്യത. വിലക്ക് നിലനിൽക്കെ പിച്ചിന്റെ സമീപം വന്നതാണ് കാരണം. മത്സരത്തിന്റെ അവസാന മിനുട്ടുകളിലാണ് റാമോസ് ഗ്രൗണ്ടിന്റെ തൊട്ടടുത്തേക്ക് വന്നത്.
യുവേഫ നിയമപ്രകാരം മത്സരത്തിൽ വിലക്ക് നേരിടുന്ന വ്യക്തി ഗ്രൗണ്ടിൽ വരാൻ പാടില്ല എന്നതാണ്. മത്സരത്തിൽ റഫറിയായിരുന്നു മൈക്കൽ ഒലിവറിന്റെ റിപ്പോർട്ടിനെ അനുസരിച്ചായിരിക്കും താരത്തിന്റെ വിലക്ക് തീരുമാനിക്കപ്പെടുക. മത്സരത്തിൽ അവസാന മിനുട്ടിൽ നേടിയ പെനാൽറ്റി ഗോളിൽ യുവന്റസിനെ മറികടന്ന് റയൽ മാഡ്രിഡ് സെമി ഫൈനലിന് യോഗ്യത നേടിയിരുന്നു. റയൽ മാഡ്രിഡിനെ കൂടാതെ ബയേൺ മ്യൂണിക്, റോമാ, ലിവർപൂൾ എന്നീ ടീമുകൾ സെമി ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്.
2014 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഗാരെത് ബെയ്ൽ ഗോൾ നേടിയപ്പോൾ ആഘോഷിക്കാൻ ഗ്രൗണ്ടിലേക്ക് ഇറങ്ങിയ സാബി അലോൺസോക്ക് യുവേഫ തുടർന്ന് ഒരു മത്സരത്തിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. അലോൺസോ വിലക്ക് മൂലം അന്ന് ഫൈനൽ മത്സരത്തിൽ കളിക്കാൻ സാധിച്ചിരുന്നില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial