സെമി ഫൈനൽ ഉറപ്പിക്കാൻ ചെൽസി ഇന്ന് പോർട്ടോക്ക് എതിരെ

20210413 123409
Credit: Twitter

ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ഉറപ്പിക്കാൻ ചെൽസി ഇന്ന് പോർട്ടോക്ക് എതിരെ ഇറങ്ങും. സെവിയ്യയിൽ നടക്കുന്ന മത്സരാം ചെൽസിയുടെ ഹോം ഗ്രൗണ്ട് മത്സരമായാണ് പരിഗണിക്കുക. ആദ്യ പാദ മത്സരത്തിൽ ചെൽസി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ചെൽസി വിജയിച്ചിരുന്നു. മികച്ച ഫോമിലുള്ള ചെൽസിയെ പരാജയപ്പെടുത്തുക പോർട്ടോയ്ക്ക് ഒട്ടും എളുപ്പമാകില്ല.ടൂഹൽ പരിശീലകനായ ശേഷം ചെൽസി ആകെ ഒരു മത്സരം മാത്രമാണ് പരാജയപ്പെട്ടത്. അടുത്ത മത്സരത്തിൽ എഫ് എ കപ്പ് സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടേണ്ടത് കൊണ്ട് ടൂഹൽ ടീമിൽ ഇന്ന് മാറ്റങ്ങൾ വരുത്തിയേക്കാം. പരിക്കേറ്റ കാന്റെ ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

രണ്ടാം പാദത്തിൽ തിരിച്ചുവരവ് നടത്താൻ പോർട്ടോക്ക് ആകുമെന്ന് പോർട്ടോയുടെ പരിശീലകൻ സെർജിയോ പറഞ്ഞു. പോർട്ടോ മുമ്പും വലിയ വെല്ലുവിളികൾ മറികടന്നിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. പ്രീക്വാർട്ടറിൽ യുവന്റസിനെ തോൽപ്പിച്ച ടീമാണ് പോർട്ടോ. ചെൽസി ആദ്യ പാദത്തിൽ എന്ന പോലെ വിജയത്തിന് വേണ്ടിയാകും ഇന്നും കളത്തിൽ ഇറങ്ങുക എന്നു ടൂഹൽ പറഞ്ഞു. ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുക. സോണി ലിവിൽ മത്സരം തത്സമയം കാണാം.

Previous articleഓഫ് സൈഡിന് വെളിയില്‍ പന്തെറിയുക എന്നതായിരുന്നു ലക്ഷ്യം – അര്‍ഷ്ദീപ് സിംഗ്
Next articleമത്സരത്തിന്റെ ഏത് ഘട്ടത്തിലും പന്തെറിയുക എന്നതാണ് തന്റെ പുതിയ ദൗത്യം – ഹര്‍ഭജന്‍ സിംഗ്