സെൽഫ് ഗോളുകളിൽ റോമ തകർന്നു

മറ്റൊരു ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യപാദം കൂടെ ഏകപക്ഷീയമായി ഇന്ന് അവസാനിച്ചു. ബാഴ്സലോണ ഇന്ന് സ്വന്തം ഗ്രൗണ്ടിൽ റോമയെ 4-1 എന്ന സ്കോറിനാണ് തോൽപ്പിച്ചത്. രണ്ട് സെൽഫ് ഗോളുകളാണ് റോമയുടെ പരാജയഭാരം കൂട്ടിയത്.

ബാഴ്സ തങ്ങളുടെ മികവിലേക്ക് ഉയരാതെ തന്നെ റോമ തകർന്നടിയുന്നതാണ് ഇന്ന് കണ്ടത്. 38ആം മിനുട്ടിൽ ഡി റോസിയുടെ ഓൺ ഗോളാണ് ആദ്യം റോമയുടെ വല കുലുക്കിയത്. രണ്ടാം പകുതിയിൽ 55ആം മിനുട്ടിൽ രണ്ടാമതും റോമ തന്നെ അവരുടെ വലയിൽ പന്തെത്തിച്ചു. ഇത്തവണ മനൊലസ് ആയിരുന്നു സെൽഫ് ഗോളിനെ ഉടമ. രണ്ടാം ഗോൾ വന്നതോടെ ചിത്രത്തിൽ ഇല്ലാതായ റോമ രണ്ട് മിനുട്ടുകൾക്കകം മൂന്നാം ഗോളും വഴങ്ങി. പികെ ആയിരുന്നു മൂന്നാം ഗോൾ നേടിയത്.

80ആം മിനുട്ടിൽ ജെക്കോയിലൂടെ നേടിയ എവേ ഗോൾ റോമക്ക് രണ്ടാം പാദത്തിൽ ചെറിയ പ്രതീക്ഷ നൽകിയെങ്കിലും ലൂയിസ് സുവാരസ് നേടിയ നാലാം ഗോൾ ആ പ്രതീക്ഷയും അവസാനിപ്പിച്ചു. സുവാരസിന്റെ ഒരു വർഷത്തിനു ശേഷമുള്ള ചാമ്പ്യൻസ് ലീഗ് ഗോളായിരുന്നു ഇത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമാഞ്ചസ്റ്റർ സിറ്റിയുടെ ചീട്ട് മൂന്നായി കീറി ലിവർപൂൾ
Next articleചാലിശ്ശേരിയിൽ ബേസ് പെരുമ്പാവൂരിന് വിജയം