അറ്റലാന്റയ്ക്ക് സാൻസിരോയിൽ ചാമ്പ്യൻസ് ലീഗ് കളിക്കാം

ഇറ്റാലിയൻ ക്ലബായ അറ്റലാന്റ തങ്ങളുടെ ചാമ്പ്യൻസ് ലീഗ് ഹോം മത്സരങ്ങൾ സാൻസിരോയിൽ കളിക്കും. മിലാൻ ടീമുകളുടെ ഹോ സ്റ്റേഡിയമായ സാൻസിരോയിൽ തങ്ങളുടെ ചാമ്പ്യൻസ് ലീഗ് ഹോം മത്സരങ്ങൾ കളിക്കാൻ അനുവദിക്കണമെന്ന് നേരത്തെ അറ്റലാന്റ അപേക്ഷിച്ചു എങ്കിലും എ സി മിലാൻ ഈ അപേക്ഷ അംഗീകരിച്ചിരുന്നില്ല. എ സി മിലാനെ മറികടന്നു കൊണ്ടായിരു‌ന്നു അറ്റലാന്റ ചാമ്പ്യൻസ് ലീഗ് യോഗ്യത ഇത്തവണ നേടിയത്.

എന്നാൽ നീണ്ട ചർച്ചകൾക്ക് ശേഷം അറ്റലാന്റ സാൻസിരോയിൽ കളിക്കുന്നതിൽ വിരോധമില്ല എന്ന് മിലാൻ പറഞ്ഞു. ഇത് ഇറ്റാലിയൻ ഫുട്ബോളിന്റെ നല്ലതിനു വേണ്ടിയാണെന്നും മിലാൻ പറഞ്ഞു. ഇത്തവണ യൂറോപ്യൻ മത്സരങ്ങളിൽ നിന്ന് മിലാൻ പിന്മാറിയതിനാൽ സാൻസിരോയിൽ മിലാന്റെ യൂറോപ്പ്യൻ മത്സരങ്ങൾ നടക്കാനില്ല. അറ്റലാന്റയിൽ നിന്ന് വെറും 60കിലോമീറ്റർ മാത്രമേ സാൻസിരോയിലേക്കുള്ളൂ എന്നതാണ് അറ്റലാന്റ സാൻസിരോയിൽ കളി നടത്താൻ അപേക്ഷിക്കാനുള്ള കാരണം.

Exit mobile version