സാലയ്ക്ക് പരിക്ക്, ലിവർപൂൾ ആരാധകർ കണ്ണീരിൽ

- Advertisement -

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കണ്ണീരിന്റെ രാത്രി. ലിവർപൂളിന്റെ കപ്പ് പോരാട്ടത്തിലെ പ്രധാന പ്രതീക്ഷയായ മൊഹമ്മദ് സാല പരിക്കേറ്റ് കളം വിട്ടു. ഫൈനലിന്റെ ആദ്യ പകുതിയിലാണ് സാല ഷോൾഡറിന് പരിക്കേറ്റ് കളം വിടേണ്ടി വന്നത്. റയൽ മാഡ്രിഡിനെതിരെ മികച്ച രീതിയിൽ മത്സരം ആരംഭിച്ച ലിവർപൂൾ റയൽ ഡിഫൻസിനെ വിറപ്പിച്ചു നിർത്തിയിരിക്കുന്ന സമയത്തായിരുന്നു സാലയുടെ പരിക്ക്.

സെർജിയോ റാമോസിന്റെ ചലഞ്ചിൽ നിന്നാണ് സാലയ്ക്ക് ഷോൾഡറിന് പരിക്കേറ്റത്. ആദ്യം കളി തുടരാൻ സാല ശ്രമിച്ചെങ്കിലും പിന്നീട് വേദന കാരണം പിൻവാങ്ങുകയായിരുന്നു. കരഞ്ഞ് കൊണ്ടാണ് ഈജിപ്ഷ്യൻ താരം കളം വിട്ടത്. സാലയുടെ വിടവാങ്ങൽ കണ്ട ലിവർപൂൾ ആരാധകരും കണ്ണീരിലായി. ഷോൾഡറിനാണ് പരിക്ക് എന്നതിനാൽ സാലയ്ക്ക് ലോകകപ്പ് നഷ്ടമാകില്ല എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സീസണിൽ ലിവർപൂളിനായി 44 ഗോളുകൾ നേടിയ താരമാണ് സാല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement