ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആഹ്ലാദത്തിന് എതിരെ യുവേഫയുടെ നടപടി വരുന്നു

കഴിഞ്ഞ ദിവസം അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തിയ ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ ആഹ്ലാദ പ്രകടനത്തിനെതിരെ യുവേഫ അന്വേഷണം പ്രഖ്യാപിച്ചു‌. ആദ്യ പാദ പ്രീക്വാർട്ടറിൽ യുവന്റസിനെ പരാജയപ്പെടുത്തിയയ ശേഷം അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ സിമിയോണി നടത്തിയ ആഹ്ലാദ പ്രകടനം ആവർത്തിക്കുക ആയിരുന്നു റൊണാൾഡോ ഇന്നലെ ചെയ്തത്.

സിമിയോണിയുടെ ആഹ്ലാദം ഏറെ വിവാദത്തിൽ ആയിരുന്നു. അശ്ലീല ആംഗ്യം കാണിച്ച് സിമിയോണി നടത്തിയ ആഹ്ലാദ പ്രകടനത്തിന്റെ പേരിൽ പിന്നീട് അദ്ദേഹം പരസ്യമായി മാപ്പു പറയേണ്ടതായും ഒപ്പം പിഴ അടക്കേണ്ടതായും വന്നിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ സിമിയോണിക്കും അത്ലറ്റിക്കോ മാഡ്രിഡ് ആരാധകർക്ക് മറുപടി ആയാണ് ഈ ആഹ്ലാദ പ്രകടനം നടത്തിയ എന്നതു കൊണ്ട് സിമിയോണിക്ക് ലഭിച്ചതിനേക്കാൾ ശിക്ഷ റൊണാൾഡോയ്ക്ക് ലഭിച്ചേക്കും. പിഴ ലഭിക്കാൻ ആണ് കൂടുതൽ സാധ്യത എങ്കിലും ഒരു മത്സരത്തിൽ സസ്പെൻഷൻ കിട്ടാൻ വരെ ഇടയാക്കും ഇതെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.