Site icon Fanport

“ചാമ്പ്യൻസ് ലീഗിലെ വലിയ ഒരു തിരിച്ചുവരവ് കാണാൻ ആരാധകർ ഒരുങ്ങിക്കൊള്ളുക” – റൊണാൾഡോ

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ രണ്ടാം പാദത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെ യുവന്റസ് മറികടക്കുമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. ആദ്യ പാദത്തിൽ മാഡ്രിഡിൽ യുവന്റ്സ് 2-0ന്റെ പരാജയം നേരിട്ടിരുന്നു. ആ പരാജയം മറികടന്ന് യുവന്റസ് ക്വാർട്ടറിൽ എത്തുമെന്ന് റൊണാൾഡോ പറയുന്നു. ചാമ്പ്യൻസ് ലീഗ് ഇതുപോലുള്ള രാത്രികൾക്ക് വേണ്ടി ഉള്ളതാണ്. തിരിച്ചടിച്ച് ഈ പരാജയം മറികടക്കാൻ യുവന്റസിനാകും. റൊണാൾഡോ പറയുന്നു.

യുവന്റസ് ടീമും താനും അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടാൻ ഒരുങ്ങി കഴിഞ്ഞു. ടീമിന് 2-0 മറികടക്കാൻ കഴിയുമെന്ന വിശ്വാസം ഉണ്ട്. ചാമ്പ്യൻസ് ലീഗിലെ വലിയ ഒരു തിരിച്ചുവരവ് കാണാൻ ആരാധകർ ഒരുങ്ങിക്കൊള്ളുക എന്നും റൊണാൾഡോ പറഞ്ഞു‌. ചാമ്പ്യൻസ് ലീഗ് കിരീടം എന്ന ലക്ഷ്യം വെച്ചായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇത്ര വലിയ തുകയ്ക്ക് യുവന്റസ് സ്വന്തമാക്കിയത്. 23 വർഷം മുമ്പാണ് അവസാനമായി യുവന്റസ് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്.

Exit mobile version