ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളിന് മുന്നിൽ മൃഗം ആണെന്ന് സിമിയോണി

ഇന്ന് ഒരിക്കൽ കൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ഇറങ്ങുകയാണ്. ചാമ്പ്യൻസ് ലീഗിൽ യുവന്റസും അത്ലറ്റിക്കോ മാഡ്രിഡും ഏറ്റുമുട്ടുമ്പോൾ ആണ് വീണ്ടും റൊണാൾഡോ സിമിയോണിയുടെ ടീമിനെതിരെ ഇറങ്ങുന്നത്. അവസാനമായി ഇരു ക്ലബുകളും ഏറ്റുമുട്ടിയപ്പോൾ ഒരു റൊണാൾഡോ ഹാട്രിക്ക് ആയിരുന്നു കളിയുടെ വിധി എഴുതിയത്.

റൊണാൾഡോയെ പോലുള്ള താരങ്ങൾക്ക് എതിരെ എത്ര ഒരുങ്ങിയിട്ടും കാര്യമില്ല എന്ന് അത്ലറ്റിക്കോ പരിശീലകൻ സിമിയോണി പറഞ്ഞു. ഗോളിന് മുന്നിൽ അത്ര മികവ് റൊണാൾഡോയ്ക്ക് ഉണ്ടെന്നും സിമിയോണി പറഞ്ഞു. ഗോൾ മുഖത്ത് അദ്ദേഹം ഒരു മൃഗം പോലെയാണെന്നും സിമിയോണി പറഞ്ഞു. റൊണാൾഡോയുടെ ടാലന്റിനു മുന്നിൽ പലപ്പോഴും തന്റെ ടീം വിഷമിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് തങ്ങളുടെ ദിവസമാകും എന്ന് പ്രതീക്ഷിക്കാം എന്നും സിമിയോണി പറഞ്ഞു.