Site icon Fanport

“റൊണാൾഡോയെ ഭയപ്പെടണം” – സിമിയോണി

ഇന്ന് യുവന്റസിനെ ചാമ്പ്യൻസ് ലീഗിൽ നേരിടാൻ ഇരിക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്. എന്നും അത്ലറ്റിക്കോയ്ക്ക് എതിരെ മികച്ച പ്രകടനം നടത്തുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇന്നും പേടിക്കേണ്ടതുണ്ട് എന്ന് അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ സിമിയോണി പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോ ചാമ്പ്യനാണ്. അദ്ദേഹത്തെ കുറിച്ച് താൻ ഒന്നും പറയേണ്ടതില്ല എന്നും സിമിയോണി പറഞ്ഞു.

റൊണാൾഡോ ലോകത്തെ നമ്പർ വൺ ആണ്. എന്നും റൊണാൾഡോ ഗ്രൗണ്ടിൽ വ്യത്യാസം സൃഷ്ടിക്കും. സിമിയോണി പറഞ്ഞു. എന്നാൽ ഇത് അത്ലറ്റിക്കോ മാഡ്രിഡും റൊണാൾഡോയും തമ്മിൽ ഉള്ള മത്സരമല്ല. റൊണാൾഡോ ഇല്ലാതെ തന്നെ മികച്ച ടീമാണ് യുവന്റസ്. അവർക്ക് ലോകത്തെ മികച്ച പരിശീലകരിൽ ഒരാളായ സാരിയും ഒപ്പം ഉണ്ട്. സിമിയോണി പറഞ്ഞു.

Exit mobile version