2017ൽ ലാ ലീഗയിലെക്കാൾ ചാമ്പ്യൻസ് ലീഗ് ഗോളടിച്ച്കൂട്ടി റൊണാൾഡോ

- Advertisement -

2017ൽ ചാംപ്യൻസ് ലീഗ് തന്റേത് മാത്രമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ.  ഈ വർഷം തുടങ്ങിയത് മുതൽ ല ലീഗയിലെക്കാൾ കൂടുതൽ ഗോൾ റൊണാൾഡോ നേടിയത് ചാമ്പ്യൻസ് ലീഗിലാണ്. 2017ൽ ചാമ്പ്യൻസ് ലീഗിൽ റൊണാൾഡോ 18 ഗോളുകൾ അടിച്ചു കൂട്ടിയപ്പോൾ ലാ ലീഗയിൽ 16 ഗോൾ മാത്രം നേടാനേ റൊണാൾഡോക്ക് ആയിട്ടുള്ളു.

ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ചാംപ്യൻസ് ലീഗ് ഗോൾ നേടുന്ന കളിക്കാരനായും ഇതോടെ റൊണാൾഡോ മാറി. മുൻപുണ്ടായിരുന്ന തന്റെ തന്നെ 17 ഗോളിന്റെ റെക്കോർഡാണ് റൊണാൾഡോ മറികടന്നത്. മാത്രവുമല്ല ഡോർട്മുണ്ടിനെതിരെ അവസാന മത്സരത്തിൽ ഗോൾ നേടിയാൽ ചരിത്രത്തിൽ ആദ്യമായി ഗ്രൂപ്പ് സ്റ്റേജിലെ എല്ലാ മത്സരങ്ങളിലും ഗോളടിച്ച താരമെന്ന റെക്കോർഡും റൊണാൾഡോക്ക് സ്വന്തമാവും.

ലാ ലീഗയിൽ 12 മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രമാണ് ക്രിസ്റ്റ്യാനോ ഈ സീസണിൽ നേടിയത്.  അതെ സമയം ചാമ്പ്യൻസ് ലീഗിലാവട്ടെ  ഈ സീസണിൽ 8 ഗോളുകളാണ് റൊണാൾഡോ അടിച്ചു കൂട്ടിയത്. ലാ ലീഗയിൽ റൊണാൾഡോയുടെ ഏറ്റവും മോശം തുടക്കമായിട്ടും ചാമ്പ്യൻസ് ലീഗിൽ ഗോളടിച്ച് കൂട്ടുകയാണ് ക്രിസ്റ്റ്യാനോ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement