ചാമ്പ്യൻസ് ലീഗ് കിരീടങ്ങളുടെ എണ്ണത്തിൽ റൊണാൾഡോയ്ക്ക് ചരിത്ര നേട്ടം

- Advertisement -

ചാമ്പ്യൻസ് ലീഗ് കിരീടങ്ങളുടെ എണ്ണത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ചരിത്ര നേട്ടം. ഇന്ന് ലിവർപൂളിനെ പരാജയപ്പെടുത്തി കിരീടം നേടിയതോടെ റൊണാൾഡോയ്ക്ക് കരിയറിൽ അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളായി. യൂറോപ്യൻ കപ്പ് ചാമ്പ്യൻസ് ലീഗ് ആയതിനു ശേഷം ഒരു താരവും അഞ്ച് കിരീടങ്ങൾ നേടിയിട്ടില്ല. റൊണാൾഡോയുടെ അഞ്ച് കിരീടങ്ങളിൽ നാലും അവസാന അഞ്ചു വർഷങ്ങൾക്കിടയിലാണ് വന്നത്.

ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം 2007ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ചെൽസിയെ പരാജയപ്പെടുത്തി ആയിരുന്നു. പിന്നീട് റയൽ മാഡ്രിഡിൽ എത്തിയ റൊണാൾഡോ 2014, 2016, 2017 ഇപ്പോൾ 2018ലും കിരീടത്തിൽ മുത്തമിട്ടു. 4 കിരീടങ്ങൾ സ്വന്തമാക്കിയ സീഡോർഫിനെയും ഇനിയേസ്റ്റയെയുമാണ് റൊണാൾഡോ പിറകിലാക്കിയത്.

ഇതോടെ ചാമ്പ്യൻസ് ലീഗിലെ ഒരുപിടി റെക്കോർഡുകൾ റൊണാൾഡോയ്ക്ക് സ്വന്തമായി. നിലവിൽ റൊണാൾഡോയ്ക്ക് ചാമ്പ്യൻസ് ലീഗിലുള്ള റെക്കോർഡുകൾ.

ഏറ്റവും കൂടുതൽ ഗോളുകൾ : 120
ഏറ്റവും കൂടുതൽ വിജയം : 97
ഒരു വർഷം ഏറ്റവും കൂടുത ഗോളുകൾ : 19
ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ : 17
ഏറ്റവും കൂടുതൽ കിരീടങ്ങൾ : 5

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement