Site icon Fanport

“റൊണാൾഡോ ഗ്രൗണ്ടിൽ അധ്വാനിക്കുന്നില്ല എന്ന് പറയുന്നവർ ഈ മത്സരം കാണണം” – ഒലെ

അവസാന മത്സരങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് എതിരെ ഉയർന്ന വിമർശനങ്ങളെ പ്രതിരോധിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ രംഗത്ത്. റൊണാൾഡോ ടീമിനായി ഗ്രൗണ്ടിൽ അധ്വാനിക്കുന്നില്ല എന്നും പെനാൾട്ടി ബോക്സിൽ അവസരം കാത്തു നിൽക്കുക ആണ് എന്നുമായിരുന്നു റൊണാൾഡോക്ക് എതിരെ ഉയർന്ന വിമർശനം. എന്നാൽ ഇന്ന് അറ്റലാന്റയ്ക്ക് എതിരെ വിജയ ഗോൾ നേടിയ റൊണാൾഡോ മത്സരത്തിൽ അവസാനം നിമിഷം വരെ യുണൈറ്റഡിനായി ഗ്രൗണ്ടിൽ ആത്മാർത്ഥമായി ഓടിക്കളിക്കുന്നുണ്ടായിരുന്നു.

റൊണാൾഡോയെ വിമർശിക്കുന്നവർ ഇന്നത്തെ മത്സരം കാണണം എന്ന് ഒലെ ഇന്നത്തെ അറ്റലാന്റയ്ക്ക് എതിരായ മത്സര ശേഷം പറഞ്ഞു. റൊണാൾഡോയുടെ പ്രയത്നങ്ങളും മനോഭാവവും കളി കാണുന്നവർക്ക് മനസ്സിലാകും എന്നും ഒലെ പറഞ്ഞു. ഇന്നത്തെ മത്സരത്തിൽ രണ്ടു ഗോളിന് പിറകിലായ ആദ്യ പകുതിയിലും മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ ആയിരുന്നു മികച്ച കളി പുറത്തെടുത്തത് എന്നും ഒലെ പറഞ്ഞു.

Exit mobile version