ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിലക്കില്ല, പിഴ മാത്രം വിധിച്ച് യുവേഫ

- Advertisement -

യുവന്റസ് ആരാധകർക്ക് ആശ്വസിക്കാം. അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തിയ ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ ആഹ്ലാദ പ്രകടനത്തിനെതിരെ യുവേഫ നടത്തിയ അന്വേഷണത്തിന്റെ വിധി വന്നു. വിലക്ക് കിട്ടുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു എങ്കിലും പിഴ മാത്രം വിധിക്കാൻ ആണ് യുവേഫ തീരുമാനിച്ചത്. 20000 യൂറോ ആണ് റൊണാൾഡോ പിഴ അടക്കേണ്ടത്.

ആദ്യ പാദ പ്രീക്വാർട്ടറിൽ യുവന്റസിനെ പരാജയപ്പെടുത്തിയയ ശേഷം അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ സിമിയോണി നടത്തിയ ആഹ്ലാദ പ്രകടനം ആവർത്തിക്കുക ആയിരുന്നു റൊണാൾഡോ ഇന്നലെ ചെയ്തത്. സിമിയോണിയുടെ ആഹ്ലാദം ഏറെ വിവാദത്തിൽ ആയിരുന്നു. അശ്ലീല ആംഗ്യം കാണിച്ച് സിമിയോണി നടത്തിയ ആഹ്ലാദ പ്രകടനത്തിന്റെ പേരിൽ പിന്നീട് അദ്ദേഹം പരസ്യമായി മാപ്പു പറയേണ്ടതായും ഒപ്പം പിഴ അടക്കേണ്ടതായും വന്നിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഇപ്പോൾ സിമിയോണിക്കു കിട്ടിയ അതേ നടപടിയാണ് ലഭിച്ചിരിക്കുന്നത്.

വിലക്ക് ഇല്ലാ എന്ന് ഉറപ്പായതോടെ ക്വാർട്ടറിൽ അയാക്സിനെതിരെ റൊണാൾഡോ ഇറങ്ങും എന്ന് ഉറപ്പായി.

Advertisement