റൊണാൾഡോയ്ക്ക് വീണ്ടും കൊറോണ പരിശോധന, ഫലം അനുകൂലമായാൽ ബാഴ്സക്ക് എതിരെ കളിക്കാം

Img 20201026 221915
- Advertisement -

യുവന്റസ് ആരാധകരുടെ പ്രതീക്ഷയ്ക്ക് ഫലമുണ്ടാകുമോ എന്ന് നാളെ അറിയാം. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് വീണ്ടും കൊറോണ പരിശോധന നടത്തി. നാളെ ആകും ഇന്നത്തെ ടെസ്റ്റിന്റെ ഫലം ലഭിക്കുക. റൊണാൾഡോയുടെ അവസാന മൂന്ന് ടെസ്റ്റും പോസിറ്റീവ് ആയിരുന്നു. നാളെ ഫലം നെഗറ്റീവ് ആവുക ആണെങ്കിൽ മറ്റന്നാൾ നടക്കുന്ന ബാഴ്സലോണക്ക് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റൊണാൾഡോയ്ക്ക് കളിക്കാൻ ആകും.

നാളെ ഫലം നെഗറ്റീവ് ആകും എന്ന് തന്നെയാണ് യുവന്റസ് ക്യാമ്പ് പ്രതീക്ഷിക്കുന്നത്. ഫിറ്റ്നെസ് സൂക്ഷിക്കാൻ വേണ്ടി ക്രിസ്റ്റ്യാനോ ഐസൊലേഷനിൽ ആണെങ്കിലും കഠിന പ്രയത്നം നടത്തുന്നുണ്ട്. രണ്ടാഴ്ച മുമ്പ് കൊറോണ പോസിറ്റീവ് ആയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് യുവന്റസിന്റെ പ്രധാന മത്സരങ്ങൾ ഇതിനകം തന്നെ നഷ്ടമായിട്ടുണ്ട്. ടെസ്റ്റ് നെഗറ്റീവ് ആയാൽ ഫുട്ബോൾ ആരാധകർക്ക് മെസ്സി റൊണാൾഡോ പോരാട്ടവും കാണാൻ ആകും.

Advertisement