Site icon Fanport

ഫിറ്റ്നെസ് വീണ്ടെടുത്തു, റൊണാൾഡോ ഇന്ന് യുവന്റസിനായി കളിക്കും

പരിക്ക് പൂർണ്ണമായും മാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ യുവന്റസിനായി കളിക്കും. അവസാന ആഴ്ചകളിൽ പരിക്ക് കാരണം യുവന്റസിൽ തിളങ്ങാൻ റൊണാൾഡോയ്ക്ക് ആയിരുന്നില്ല. അവസാന രണ്ടു തവണ യുവന്റസിനായി കളിച്ചപ്പോഴും റൊണാൾഡോയെ സാരി രണ്ടാം പകുതിയിൽ സബ് ചെയ്യുകയും ചെയ്തിരുന്നു. അറ്റലാന്റയ്ക്ക് എതിരെ കളിപ്പിച്ചതുമില്ല.

ഒരു ആഴ്ച വിശ്രമം കിട്ടിയ റൊണാൾഡോ തന്റെ പൂർണ്ണ ഫിറ്റ്നെസിലേക്ക് എത്തിയിരിക്കുകയാണ്. ക്ലബ് ഇന്ന് അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ആണ് കളിക്കുന്നത്. എന്നും അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ഗംഭീര പ്രകടനങ്ങൾ കാഴ്ചവെക്കാറുള്ള റൊണാൾഡോ ഇന്ന് അത്തരത്തിൽ ഒരു പ്രകടനം നടത്തി ഫോമിലേക്ക് തിരികെയെത്തും എന്നാണ് താരത്തിന്റെ ആരാധകർ കരുതുന്നത്. ഇതിനകം തന്നെ നോക്കൗട്ട് യോഗ്യത ഉറപ്പിച്ച യുവന്റസ് ഇന്ന് വിജയിച്ച് ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഉറപ്പിക്കാൻ ആകും ലക്ഷ്യമിടുന്നത്.

Exit mobile version