റൊണാൾഡോ മാത്രം!! ഇറ്റലിയിൽ നിന്ന് സമനിലയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് മടങ്ങി

20211103 032751

ഇന്ന് കഷ്ടപ്പെട്ടു എങ്കിലും ഇറ്റലിയിൽ നിന്ന് സമനിലയുമായി മടങ്ങാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായി. റൊണാൾഡോയുടെ മാസ്കരികമായ രണ്ട് ഗോളുകളുടെ ബലത്തിൽ 2-2ന്റെ സമനില ആണ് ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയത്.

സ്പർസിനെതിരെ വിജയം കണ്ട ബാക്ക് 5 എന്ന തന്ത്രവുമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഇറ്റലിയിലും ഇറങ്ങിയത്. അറ്റലാന്റ അറ്റാക്കുകളുടെ എണ് കുറക്കാൻ ഇതുകൊണ്ട് തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന് തുടക്കം മുതൽ ആയി. മത്സരത്തിലെ ആദ്യ അവസരം യുണൈറ്റഡിനാണ് ലഭിച്ചത്. മക്ടോമിനെയുടെ ഒരു ഷോട്ട് വലിയ ഡിഫ്ലക്ഷനോടെ ഗോൾ പോസ്റ്റിൽ തട്ടി മടങ്ങുന്നത് കാണാൻ ആയി. എങ്കിലും പതിയെ അറ്റലാന്റ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. 12ആം മിനുട്ടിൽ അവർ ലീഡ് എടുക്കുകയും ചെയ്തു.

ഇലിചിച് ആണ് ഗോൾ നേടിയത്. ഡി ഹിയക്ക് സേവ് ചെയ്യാമായിരുന്ന ഷോട്ടായിരുന്നു അതെങ്കിലും ഗോൾ കീപ്പർക്ക് അവസാന ആഴ്ചകളിലെ ഫോം ഇന്ന് ഇലിചിചിന്റെ ഷോട്ടിന് മുന്നിൽ കാണിക്കാൻ ആയില്ല. ഈ ഗോളിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് കരകയറാൻ കുറച്ച് സമയമെടുത്തു. വരാനെ പരിക്കേറ്റ് പുറത്ത് പോയതോടെ ഗ്രീൻവുഡിനെ ഇറക്കു യുണൈറ്റഡ് ടാക്ടിക്സ് മാറ്റേണ്ടതായി വന്നു. ഇത് യുണൈറ്റഡിന് ഗുണം ചെയ്തു.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് റൊണാൾഡോയിലൂടെ യുണൈറ്റഡ് സമനില കണ്ടെത്തി. മനോഹരമായ നീക്കമാണ് ഗോളിൽ കലാശിച്ചത്. ഗ്രീൻവുഡ് നൽകിയ ഫസ്റ്റ് ടച്ച് പാസിൽ നിന്ന് ബ്രൂണോ ഗോൾ മുഖത്ത് എത്തുകയും ഷോട്ട് എടുക്കാതെ താരം ബാക്ക് ഹീലിലൂടെ റൊണാൾഡോയെ കണ്ടെത്തുകയും ചെയ്തു. ലക്ഷ്യം തെറ്റാതെ റൊണാൾഡോ പന്ത് വലയിൽ എത്തിച്ചു. റൊണാൾഡോയുടെ ഈ സീസണിലെ നാലാം ചാമ്പ്യൻസ് ലീഗ് ഗോളായിരുന്നു ഇത്.

രണ്ടാം പകുതി യുണൈറ്റഡ് ആണ് നന്നയി ആരംഭിച്ചത്. ബ്രൂണോയിലൂടെ ഒരു നല്ല അവസരവും യുണൈറ്റഡിന് ലഭിച്ചു. എങ്കിലും രണ്ടാം പകുതിയിലെയും ആദ്യ ഗോൾ നേടിയത് അറ്റലാന്റ തന്നെ. 58ആം മിനുട്ടിൽ ഒരു ലോബ് പാസ് സ്വീകരിച്ക്ഷ്ഹ് സപാറ്റ ഡി ഹിയയെ മറികടന്ന് പന്ത് വലയ എത്തിച്ചു. ആ ഗോൾ ആദ്യം ഓഫ്സൈഡ് വിളിക്കപ്പെട്ടു എങ്കിലും വാർ ആ ഗോൾ അനുവദിച്ചു. സ്കോർ 2-1

ഈ ഗോളിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന് നല്ല ഒരു അവസരം പോലും സൃഷ്ടിക്കാൻ ആയില്ല. കവാനി, വാൻ ഡെ ബീക്, സാഞ്ചോ എന്നിവർ വന്നു. ആദ്യ പകുതിയുടെ അവസാനം എന്ന പോലെ രണ്ടാം പകുതിയുടെ അവസാനവും റൊണാൾഡോ രക്ഷയ്ക്ക് എത്തി. ഇത്തവണ 91ആം മിനുട്ടിൽ പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് ഒരു ലോ വോളിയിൽ നിന്നായിരുന്നു റൊണാൾഡോയുടെ ഗോൾ. ഈ ഗോൾ യുണൈറ്റഡിന്റെ ഒരു പോയിന്റ് ഉറപ്പിച്ചു.

ഈ സമനിലയോടെ ഗ്രൂപ്പിൽ യുണൈറ്റഡിന് 7 പോയിന്റും അറ്റലാന്റയ്ക്ക് 5 പോയിന്റുമാണ് ഉള്ളത്.

Previous articleടി20 ലോകകപ്പിൽ മൂന്ന് അർധ സെഞ്ച്വറി നേടുന്ന ആദ്യ ക്യാപ്റ്റൻ ആയി ബാബർ
Next articleഅൻസു ഫതി എന്ന രക്ഷകൻ, ബാഴ്സലോണക്ക് അവസാനം ഒരു വിജയം