മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയിക്കാനുള്ള വഴി പറഞ്ഞുകൊടുത്ത് റൊണാൾഡീഞ്ഞോ

- Advertisement -

തന്റെ മുൻ ക്ലബായ ബാഴ്‌സലോണയെ തോൽപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് വഴി പറഞ്ഞുകൊടുത്ത് ഇതിഹാസം റൊണാൾഡീഞ്ഞോ. ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ പോരാട്ടത്തിൽ ബാഴ്‌സലോണയുടെ ഗ്രൗണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാനിരിക്കെയാണ് റൊണാൾഡീഞ്ഞോ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയിക്കാനുള്ള വഴി പറഞ്ഞു കൊടുത്തത്. ആദ്യ പാദത്തിൽ 1-0ന്റെ നേരിയ ലീഡ് നേടിയ ബാഴ്‌സലോണക്കെതിരെ ആദ്യം ഗോൾ നേടിയാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ബാഴ്‌സലോണയെ തോൽപ്പിക്കാൻ കഴിയുമെന്നാണ് ബ്രസീൽ ഇതിഹാസത്തിന്റെ ഉപദേശം.

അതെ സമയം ബാഴ്‌സലോണ ആദ്യം ഗോൾ നേടിയാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് മത്‌സരത്തിലേക്ക് തിരിച്ചുവരാൻ പ്രയാസമായിരിക്കുമെന്നും റൊണാൾഡീഞ്ഞോ പറഞ്ഞു. ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗ്രൗണ്ടിൽ വെച്ച് ലുക്ക് ഷോ വഴങ്ങിയ സെൽഫ് ഗോളിലാണ് ബാഴ്‌സലോണ ജയിച്ചത്. നാളെയാണ് ബാഴ്‌സലോണയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദ മത്സരം.

Advertisement