Site icon Fanport

കുട്ടിക്കാലത്തെ തന്റെ പ്രചോദനം റൊണാൾഡീന്യോ ആണെന്ന് വിർജിൽ വാൻ ഡെയ്ക്

കുട്ടിക്കാലത്തെ തന്റെ ഏറ്റവും വലിയ ഫുട്‌ബോൾ പ്രചോദനവും താരവും ബ്രസീലിയൻ ഇതിഹാസം റൊണാൾഡീന്യോ ആണെന്നു യു.ഫേ.ഫയുടെ ഈ വർഷത്തെ ഏറ്റവും മികച്ച ഫുട്‌ബോൾ താരമായി തിരഞ്ഞെടുക്കപ്പെട്ട വിർജിൽ വാൻ ഡെയ്ക്. തനിക്ക് ലഭിച്ച ബഹുമതി ഏറ്റുവാങ്ങിയ ശേഷം അവതാരകയുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു ലിവർപൂൾ പ്രതിരോധതാരം. ചെറുപ്പത്തിൽ റൊണാൾഡീന്യോ കളിക്കുന്നത് കണ്ട താൻ അത് തെരുവിൽ അനുകരിക്കുമായിരുന്നു എന്നും വാൻ ഡെയ്ക് ഓർത്തെടുത്തു.

ഏതെങ്കിലും പ്രതിരോധതാരത്തിന് പകരം ബ്രസീലിയൻ മാന്ത്രികൻ ആണ് തന്റെ പ്രചോദനം എന്നു വാൻ ഡെയ്ക് പ്രതികരിച്ചത് തെല്ല് അതിശയം ഉളവാക്കി. ലയണൽ മെസ്സി, ക്രിസ്റ്റിയാനോ റൊണാൾഡോ എന്നിവരെ പിന്തള്ളിയാണ് ഡച്ച് താരം മികച്ച താരത്തിനുള്ള ബഹുമതി സ്വന്തമാക്കിയത്. ഈ വർഷം ലിവർപൂളിനെ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ ആക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച വാൻ ഡെയ്ക് അവരെ പ്രീമിയർ ലീഗിൽ രണ്ടാമതും എത്തിച്ചു. കൂടാതെ നേതാർലെന്റിനെ നാഷൻസ് ലീഗിൽ രണ്ടാമത് എത്തിക്കാനും അദ്ദേഹത്തിനായി.

Exit mobile version