ഏഴു വർഷത്തിനു ശേഷം റോമയ്ക്ക് ഒരു ചാമ്പ്യൻസ് ലീഗ് എവേ ജയം

അങ്ങനെ അവസാനം ഒരു ചാമ്പ്യൻസ് ലീഗ് എവേ മത്സരം റോമ ജയിച്ചു. നീണ്ട 7 വർഷങ്ങൾക്കു ശേഷമാണ് റോമ ചാമ്പ്യൻസ് ലീഗിൽ എവേ മത്സരം ജയിക്കുന്നത്. ഇന്ന് നടന്ന മത്സരത്തിൽ കാരബാഗിനെയാണ് റോമ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു റോമയുടെ ജയം.

ആദ്യ പതിനഞ്ചു മിനുട്ടിനകം പിറന്ന രണ്ടു ഗോളുകളാണ് റോമയെ രക്ഷിച്ചത്. മനോലാസും ജെക്കോയുമാണ് റോമയ്ക്കായി ഗോൾ കണ്ടെത്തിയത്. ജെക്കോ തുടർച്ചയായ നാലാം മത്സരത്തിലാണ് റോമയ്ക്കായ് ഗോൾ കണ്ടെത്തുന്നത്. കാരബാഗിന്റെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ്ലീഗ് ഹോം മത്സരമായിരുന്നു ഇത്.

റോമ അവസാനമായി ഒരു ചാമ്പ്യൻസ് ലീഗ് എവേ മത്സരം ജയിച്ചത് 2010 നവംബറിൽ ആയിരുന്നു. അന്ന് ബസിലിയെ ആണ് റോമ പരാജയപ്പെടുത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസിക്കിം ഗോൾഡ് കപ്പിൽ പങ്കെടുക്കാൻ ഗോകുലം എഫ് സി, ഒപ്പം മോഹൻ ബഗാനും
Next articleവീണ്ടും ബാഴ്സലോണയുടെ രക്ഷകനായി ഓൺ ഗോൾ