VAR ഉണ്ടായിരുന്നു എങ്കിൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ റോമയും ബയേണും തമ്മിലായേനെ എന്ന് റോമ പ്രസിഡന്റ്

- Advertisement -

റഫറിയിംഗ് തീരുമാനങ്ങളെ വിമർശിച്ച് റോമ ക്ലബ് പ്രസിഡന്റ് ജെയിംസ് പലോറ്റ. വീഡിയോ അസിസ്റ്റന്റ് റഫറിയിംഗ് ആയിരുന്നു എങ്കിൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ ലൈനപ്പ് തന്നെ മാറിയേനെ എന്നാണ് റോമ പ്രസിഡന്റിന്റെ അഭിപ്രായം. റഫറിയിംഗ് ശരി ആയിരുന്നെങ്കിൽ ഇന്നലെ റോമയും മിനിഞ്ഞാണ് ബയേണും പുറത്താകില്ലായിരുന്നു. റോമയും ബയേണും തന്നെയാണ് ഫൈനൽ കളിക്കാൻ അർഹർ എന്നും പലോറ്റ പറഞ്ഞു.

ഇന്നലെ നടന്ന മത്സരത്തിൽ 6-7 ന്റെ അഗ്രിഗേറ്റ് സ്കോറിൽ ആയിരുന്നു റോമ പുറത്തു പോകേണ്ടി വന്നത്. രണ്ട് ക്ലിയർ പെനാൾട്ടികളാണ് ഇന്നലെ റോമയ്ക്ക് നഷ്ടമായത്. ജെക്കോയെ ലിവർപൂൾ ഗോൾ കീപ്പർ വീഴ്ത്തിയപ്പോൾ ഓഫ്സൈഡ് വിളിച്ചതും അർനോൾഡിന്റെ ഹാൻഡ്ബോൾ വിളിക്കാഞ്ഞതും ചൂണ്ടികാട്ടിയാണ് റോമ മാനേജറുടെ പ്രതികരണം. അടുത്ത സീസണെങ്കിലും വീഡിയോ അസിസ്റ്റന്റ് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

റഫറിമാർക്ക് ഇതൊക്കെ കാണാൻ സാധിക്കില്ല എന്നും അവരെ കുറ്റം പറയാൻ പറ്റില്ലാ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement