റോമയ്ക്കും ലിവർപൂളിനുമെതിരെ നടപടിയുമായി യുവേഫ

- Advertisement -

ചാമ്പ്യൻസ് ലീഗിലെ രണ്ടാം പാദ സെമി ഫൈനൽ മത്സരത്തിൽ ഫയർ വർക്സ് ഉപയോഗിച്ചതിനെതിരെ നടപടിയുമായി യുവേഫ. ലിവർപൂളിനെതിരെയും റോമയ്‌ക്കെതിരെയും യുവേഫ നടപടികൾ ഉണ്ടാകും. റഫറിയിംഗ് തീരുമാനങ്ങളെ വിമർശിച്ച് റോമ ക്ലബ് പ്രസിഡന്റ് ജെയിംസ് പലോറ്റക്കെതിരെയും നടപടിയുണ്ടാകും. വീഡിയോ അസിസ്റ്റന്റ് റഫറിയിംഗ് ആയിരുന്നു എങ്കിൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ ലൈനപ്പ് തന്നെ മാറിയേനെ എന്നാണ് റോമ പ്രസിഡന്റിന്റെ അഭിപ്രായം. റഫറിയിംഗ് ശരി ആയിരുന്നെങ്കിൽ ഇന്നലെ റോമയും മിനിഞ്ഞാണ് ബയേണും പുറത്താകില്ലായിരുന്നു. റോമയും ബയേണും തന്നെയാണ് ഫൈനൽ കളിക്കാൻ അർഹർ എന്നും പലോറ്റ പറഞ്ഞിരുന്നു

ക്വാർട്ടറിൽ ബാഴ്സയ്ക്കെതിരെ നടത്തിയ അത്ഭുത തിരിച്ചുവരവ് നടത്തിയ റോമയ്ക്ക് ലിവർപൂളിനെതിരെ അതാവർത്തിക്കാൻ സാധിച്ചില്ല. ലിവർപൂളിന്റെ 5-2 ആദ്യ പാദ ലീഡ് മറികടക്കുക എന്ന വലിയ കടമ്പയുമായി ഇറങ്ങിയ റോമയ്ക്ക് ഒരു ഗോൾ മാത്രമെ മടക്കുന്നതിൽ കുറഞ്ഞുള്ളൂ. 4-2ന്റെ വിജയം സ്വന്തമാക്കിയെങ്കിലും അഗ്രിഗേറ്റിൽ 7-6ന്റെ ആനുകൂല്യത്തിൽ ക്ലോപ്പിന്റെ ലിവർപൂൾ ഫൈനലിലേക്ക് കടന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement