റോമൻ ആരാധകർക്ക് വിലക്ക്, ക്ലബിന് അമ്പതിനായിരം ഡോളർ പിഴ

- Advertisement -

ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ആദ്യ പാദത്തിൽ ആൻഫീൽഡിൽ വെച്ച് നടത്തിയ ആക്രമണമത്തിനും മോശം പെരുമാറ്റത്തിനും റോമയ്ക്കെതിരെ യുവേഫ നടപടി പ്രഖ്യാപിച്ചു. ലിവർപൂളിന്റെ ഹോം ഗ്രൗണ്ടിൽ എത്തിയ റോമ ആരാധകർ പ്രശ്നം ഉണ്ടാക്കുകയും സംഘർഷത്തിൽ ലിവർപൂൾ ആരാധകന് പരിക്കേൽക്കുകയും ചെയ്തിരുന്നു.

റോമയുടെ വാദം കേട്ട യുവേഫ റോമയ്ക്ക് 50000 ഡോളറാണ് പിഴ വിധിച്ചിരിക്കുന്നത്. ഏകദേശം 40 ലക്ഷത്തോളം രൂപ. ഈ പിഴ കൂടാതെ റോമയുടെ അടുത്ത യൂറോപ്യൻ മത്സരത്തിൽ റോമൻ ആരാധകർക്ക് വിലക്കുമുണ്ട്‌‌. റോമയ്ക്ക് അടുത്ത എവേ മത്സരത്തിൽ സ്വന്തം ആരാധകർക്ക് ടിക്കറ്റ് വിൽക്കാനും റോമയ്ക്ക് വിലക്കുണ്ട്. ലിവർപൂളിനെതിരെയും യുവേഫ നടപടിയെടുക്കാൻ സാധ്യതയുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement