തോൽവിയിലും സാലയെ അഭിനന്ദിച്ച് റോമാ

ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ലിവർപൂളിനോട് തോറ്റെങ്കിലും തങ്ങളുടെ മുൻ താരമായ സാലയെ ഫൈനലിൽ എത്തിയതിനു അഭിനന്ദിച്ച് റോമാ. തങ്ങളുടെ ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് സാലക്ക് ആശംസകൾ അറിയിച്ച് റോമാ ട്വീറ്റ് ചെയ്തത്. റോമാ ചാമ്പ്യൻസ് ലീഗ് ഫൈനൽ കാണാതെ പുറത്തുപോവുന്നതിൽ വിഷമം ഉണ്ടെന്നും പക്ഷെ പുതിയ ജേഴ്സിയിൽ സാല ഫൈനൽ കളിക്കുന്നുണ്ടെന്നും ട്വിറ്ററിലൂടെ റോമാ പറഞ്ഞു.

കൂടാതെ റയൽ മാഡ്രിഡിന് എതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലിന് റോമാ സാലക്ക് ആശംസ നേരുകയും ചെയ്തു. ഈ സീസണിന്റെ തുടക്കത്തിലാണ് സാല റോമയിൽ നിന്ന് ലിവർപൂളിൽ എത്തിയത്. ആദ്യ പാദ സെമിയിൽ റോമക്കെതിരെ രണ്ടു ഗോൾ നേടിയ സാല രണ്ടു ഗോളിന് വഴി ഒരുക്കുകയും ചെയ്തിരുന്നു. രണ്ടാം പാദത്തിൽ സാലക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഖത്തർ കൊടുവള്ളി സൂപ്പർ ലീഗ് നാളെ
Next articleസെവൻസ് മൈതാനങ്ങളിൽ ഇന്ന്