Site icon Fanport

തനിക്ക് കളിക്കാൻ ഏറ്റവും ഭയം ആൻഫീൽഡിൽ എന്ന് റോബൻ

തനിക്ക് കളിക്കാൻ ഒട്ടും ഇഷ്ടമില്ലാത്ത വേദി ആൻഫീൽഡ് ആണെന്ന് ഹോളണ്ട് താരം ആര്യൻ റോബൻ. ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിച്ച് ലിവർപൂളിനെ ആൻഫീൽഡിൽ വെച്ച് നേരിടാൻ ഇരിക്കുകയാണ്. എല്ലാവർക്കും കളിക്കാൻ ഏറ്റവും ഇഷ്ടപ്പെട്ട ഫേവറിറ്റ് സ്റ്റേഡിയം ഉണ്ടാകും. അതുപോലെ തന്നെ ഒട്ടു ഇഷ്ടപ്പെടാത്ത സ്റ്റേഡിയവും ഉണ്ടാകും. ആ സ്റ്റേഡിയം തന്നിക്ക് ലിവർപൂളിന്റെ ഹോമായ ആൻഫീൽഡ് ആണ് പറഞ്ഞു.

ചെൽസിയിൽ ഉണ്ടായിരുന്നപ്പോഴും റയൽ മാഡ്രിഡിൽ ഉണ്ടായിരുന്നപ്പോഴും റോബന് ആൻഫീൽഡിൽ അത്ര നല്ല ഓർമ്മകളിൽ ഇല്ല. മൂന്ന് തവണ ആൻഫീൽഡിൽ വെച്ച് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായിട്ടുണ്ട് റോബൻ. ഇതാണ് ആൻഫീൽഡ് ഇഷ്ടപ്പെടാതിരിക്കാൻ റോബൻ പറയുന്ന കാരണം. ലിവർപൂൾ ഇപ്പോൾ സീസൺ ചില കളികളിൽ മാത്രം നല്ല കളി കളിക്കുന്ന ടീമല്ല എന്നും വളരെ മികച്ച ടീമായി മാറിയെന്നും റോബൻ പറഞ്ഞു‌. ക്ലോപ്പ് ലിവർപൂളിൽ വലിയ മാറ്റങ്ങളാണ് വരുത്തിയത് എന്നും റോബൻ പറഞ്ഞു.

Exit mobile version