Site icon Fanport

ബാഴ്സലോണയോട് കളിക്കാൻ ആഗ്രഹിച്ചിരുന്നു -മാർക്കോ റിയൂസ്

ബാഴ്സലോണക്കെതിരെ ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ ആഗ്രഹിച്ചിരുന്നു എന്ന് ബൊറുസിയ ഡോർട്ട്മുണ്ട് ക്യാപ്റ്റൻ മാർക്കോ റിയൂസ്. ചാമ്പ്യൻസ് ലീഗിൽ സിഗ്നൽ ഇടൂന പാർക്കിൽ വെച്ച് ലാ ലീഗ ചാമ്പ്യന്മാരെയാണ് ഡോർട്ട്മുണ്ട് നേരിടുക. ചാമ്പ്യൻസ് ലീഗ് ഡ്രോ വരുന്നതിന് മുൻപ് തന്നെ താനും സഹകളിക്കാരും ബാഴ്സയെ എതിരാളികളായി കിട്ടാനായി ആഗ്രഹിച്ചിരുന്നെന്നും അതിനെക്കുറിച്ച് ഡിസ്കഷൻ നടത്തിയിരുന്നെന്നും റിയൂസ് പറഞ്ഞു.

ഡോർട്ട്മുണ്ട് ആരാധകരും ആഗ്രഹിക്കുന്നത് ഇത്തരത്തിലൊരു ചാലഞ്ച് ആണെന്ന് റിയൂസ് പറഞ്ഞു. ചാമ്പ്യൻസ് ലീഗിലെ മരണ ഗ്രൂപ്പായി അറിയപ്പെടുന്ന ഗ്രൂപ്പ് എഫിലാണ് ബാഴ്സയും ഡോർട്ട്മുണ്ടും ഉള്ളത്. ഈ ടീമുകൾക്ക് പുറമേ ഇറ്റാലിയൻ ടീമായ ഇന്റർ മിലാനും സ്ലാവിയ പ്രാഗുമുണ്ട്. യൂറോപ്പിൽ മികച്ച പ്രകടനം ആഗ്രഹിക്കുന്ന ഡോർട്ട്മുണ്ടും പഴയ യൂറോപ്യൻ ഗ്ലോറി വീണ്ടെടുക്കാൻ ആഗ്രഹിക്കുന്ന ബാഴ്സയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഫുട്ബോൾ ആരാധകർക്ക് വിരുന്നാകുമെന്നുറപ്പാണ്.

Exit mobile version