
യുവേഫയുടെ ഐഡിയൽ ടീമിൽ ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന്റെ ആധിപത്യം. 18 പേരടങ്ങുന്ന ചാമ്പ്യൻസ് ലീഗിലെ ഐഡിയൽ ടീമിൽ റയൽ മാഡ്രിഡിൽ നിന്നും എട്ടുപേരാണ് ടീമിലെത്തിയത്. ബാഴ്സലോണയിൽ നിന്നും സൂപ്പർ താരം മെസി മാത്രമേ ടീമിൽ ഇടം നേടിയുള്ളു. കെയ്ലർ നവാസ്, സെർജിയോ റാമോസ്, റഫയൽ വരാനെ, മാഴ്സെലോ, കാസിമിറോ, ടോണി ക്രൂസ്, ലൂക്ക മോഡ്രിച്, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരാണ് റയലിൽ നിന്നും യുവേഫയുടെ ടീമിൽ ഇടം നേടിയത്.
അലിസൺ (റോമാ), കിമ്മിഷ് (ബയേൺ), ചെല്ലിനി (യുവന്റസ്), വാൻ ഡിജെക് (ലിവർപൂൾ), ഡെ ബ്രൂയ്ൻ (മാഞ്ചസ്റ്റർ സിറ്റി), ഹാമിഷ് റോഡ്രിഗസ് (ബയേൺ), ജെക്കോ (റോമാ), ഫിർമിനോ (ലിവർപൂൾ) , മെസ്സി (ബാഴ്സലോണ) മുഹമ്മദ് സലാ(ലിവർപൂൾ) എന്നിവരാണ് ടീമിൽ ഉൾപ്പെട്ട മറ്റു താരങ്ങൾ. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ടീം ചാമ്പ്യൻസ് ലീഗ് കിരീടം മൂന്നാം തവണയും നേടുന്നത്. ഈ നേട്ടം സ്വന്തമാക്കിയ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന്റെ പ്രകടനം തന്നെയാവും യുവേഫ ടീമിലെ ആധിപത്യത്തിനും കാരണം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial