ക്വാർട്ടർ ഉറപ്പിക്കാൻ റയൽ ഇന്ന് അറ്റലാന്റയ്ക്ക് എതിരെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ രണ്ടാം പാദ മത്സരത്തിൽ റയൽ മാഡ്രിഡ് ഇന്ന് അറ്റലാന്റയെ നേരിടും. സ്പെയിനിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഒരു സമനില ലഭിച്ചാൽ വരെ റയലിന് ക്വാർട്ടറിൽ എത്താൻ ആകും. ഇറ്റലിയിൽ വെച്ച് നടന്ന ആദ്യ പാദ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് റയൽ മാഡ്രിഡ് വിജയിച്ചിരുന്നു‌. അന്ന് ബെൻസീമ ഇല്ലായിരുന്നു എങ്കിൽ ഇന്ന് മികച്ച ഫോമിൽ തന്നെയുള്ള ബെൻസീമ ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാകും.

റയൽ മാഡ്രിഡ് ടീമിൽ ഇന്ന് ഹസാർഡ് ഉണ്ടാകില്ല. കഴിഞ്ഞ ദിവസം ഏറ്റ പരിക്കാണ് ഹസാർഡിനെ പുറത്ത് ഇരുത്തുന്നത്‌. ഈ സീസണിൽ വലിയ ടീമുകൾക്ക് ഒക്കെ മുന്നിൽ പതറിയ അറ്റലാന്റയ്ക്ക് ഇന്ന് ഒരു അത്ഭുതം കാണിച്ചാലെ റയലിനെ മറികടക്കാൻ ആവുകയുള്ളൂ.ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുക.