ഇന്ന് രണ്ടാം സെമി, റൊണാൾഡോയെ തടയാൻ ബയേണെങ്കിലും ആകുമോ

ചാമ്പ്യൻസ് ലീഗ് രണ്ടാം സെമിയുടെ ആദ്യപാദം ഇന്ന് അലയൻസ് അരീനയിൽ നടക്കും. തുടർച്ചയായ മൂന്നാം ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിടുന്ന റയൽ മാഡ്രിഡ് ഈ സീസണിൽ ട്രെബിൾ ലക്ഷ്യമിടുന്ന ബയേണിനെ നേരിടുമ്പോൾ ഉയരുന്ന പ്രധാന ചോദ്യം റൊണാൾഡോയെ ബയേണെങ്കിലും തടയുമോ എന്നതാകും. ഈ വർഷം നടന്ന 10 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഗോളടിച്ച് റെക്കോർഡു കുതിപ്പുലുള്ള റൊണാൾഡോ തടയൽ തന്നെയാകും ബയേണിന്റെ പ്രധാന വെല്ലുവിളിയും.

അവസാനം ക്വാർട്ടർ ഫൈനലിൽ വെച്ച് ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ഇരുപാദങ്ങളിലായു 6-3ന് റയൽ ജയിച്ചിരുന്നു. അന്ന് 5 ഗോളുകളും നേടിയത് റൊണാൾഡോ ആയിരുന്നു. 2011-12 സീസൺ മുതൽ ഇത് മൂന്നാം തവണയാണ് ഇരുടീമുകളും സെമിയിൽ ഏറ്റുമുട്ടുന്നത്. 2011-12 സീസണിൽ ബയേൺ ഫൈനലിലേക്ക് കുതിച്ചപ്പോൾ 2013-14 സീസണിൽ ഫൈനലിലേക്ക് മുന്നേറിയത് റയൽ മാഡ്രിഡായിരുന്നു. ചാമ്പ്യൻസ് ലീഗിൽ അവസാന അഞ്ചു തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും ജയം റയലിനു തന്നെ ആയിരുന്നു എന്നത് റയലിന് ആത്മവിശ്വാസം നൽകുന്നുണ്ട്.

മുൻ റയൽ മാഡ്രിഡ് പരിശീലകൻ കൂടിയായ ജെപ്പ് ഹെയ്ങ്കിസ് റയലിനെ മറികടന്ന് കിരീടത്തിലേക്ക് അടുക്കാം എന്ന പ്രതീക്ഷയിലാണ്. ഹെയ്ങ്ക്സ് ഇത്തവണ കിരീടം നേടിയാൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ പരിശീലകനാകും. റൊണാൾഡോയെ കരുതലോടെയാണ് കാണുന്നത് എന്ന് ബയേൺ മാനേജർ പറയുമ്പോൾ തന്നെ സീസണ 42 ഗോളുകൾ അടിച്ച റൊണാൾഡോയ്ക്ക് ഒട്ടും പിറകിൽ അല്ലാതെ‌ 39 ഗോളുകൾ അടിച്ചുകൂട്ടിയ ലെവൻഡോസ്കി ഉണ്ടെന്നും അത് റയൽ ഓർക്കണമെന്നും കൂട്ടിചേർക്കുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമനോഹരമീ രാത്രി: ഒരു സ്പോര്‍ട്സ് ഫാനിന്റെ കുറിപ്പ്
Next articleപ്രകടനം നിരാശാജനകം, ബാറ്റ്സ്മാന്മാര്‍ ഉത്തരവാദിത്വമേറ്റെടുക്കാത്തത് തോല്‍വിക്ക് കാരണം