Site icon Fanport

രണ്ട് ഗോളിന് പിറകിൽ നിന്ന ശേഷം മാഡ്രിഡിൽ റയലിനെ തളച്ച് പി എസ് ജി

ഇന്ന് മാഡ്രിഡിൽ നടന്ന ഗംഭീര മത്സരത്തിൽ റയൽ മാഡ്രിഡും പി എസ് ജിയും സമനിലയിൽ പിരിഞ്ഞു. മത്സരത്തിൽ 2-0ന് റയൽ മുന്നിട്ടു നിന്നിരുന്ന മത്സരത്തിൽ അവസാന പത്തു മിനുട്ടിലാണ് കളിയാകെ മാറിയത്. മത്സരം 2-2 എന്ന നിലയിൽ അവസാനിച്ചു. ഇന്ന് മത്സരത്തിൽ റയൽ ആയിരുന്നു മികച്ച രീതിയിൽ തുടങ്ങിയത്. 17ആം മിനുട്ടിൽ തന്നെ ബെൻസീമയിലൂടെ ലീഡ് എടുക്കാനും റയലിനായി.

രണ്ടാം പകുതിയിലും നന്നായി കളിച്ച റയൽ 79ആം മിനുട്ടിൽ ബെൻസീമയിലൂടെ രണ്ടാം ഗോളും നേടി. അതോടെ വിജയം ഉറപ്പിച്ചെന്ന് കരുതിയത് സിദാന്റെ ടീമിന് വിനയായി. 81ആം മിനുട്ടിൽ എമ്പപ്പെയിലൂടെ പി എസ് ജി ആദ്യം തിരിച്ചടി തുടങ്ങി. പിന്നാലെ 83ആം മിനുട്ടിൽ സരാബിയയിലൂടെ സമനില ഗോളും നേടി. ഇരുടീമുകളും നേരത്തെ തന്നെ നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചിരുന്നു.

Exit mobile version