ലിവർപൂളിനെതിരായ മത്സരത്തിന് മുൻപ് റയൽ മാഡ്രിഡിന് വമ്പൻ തിരിച്ചടി

ലിവർപൂളിനെതിരായ ചാമ്പ്യൻസ് ലീഗ് ക്വർട്ടർ ഫൈനൽ നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ റയൽ മാഡ്രിഡിന് വമ്പൻ തിരിച്ചടി. റയൽ മാഡ്രിഡ് പ്രതിരോധ താരം റാഫേൽ വരാനെക്ക് കൊറോണ വൈറസ് ബാധ സ്ഥികരിച്ചതാണ് റയൽ മാഡ്രിഡിന് തിരിച്ചടിയായത്. സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത വരാനെയുടെ പരിക്ക് റയൽ മാഡ്രിഡിന് കനത്ത തിരിച്ചടിയാണ്.

അടുത്ത ആഴ്ച നടക്കുന്ന ബാഴ്‌സലോണക്കെതിരായ എൽ ക്ലാസിക്കോയും ഇതോടെ താരത്തിന് നഷ്ട്ടമാകും. കൂടാതെ ഏപ്രിൽ 14ന് നടക്കുന്ന ലിവർപൂളിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിലെ രണ്ടാം പാദവും കളിക്കാൻ ഇതോടെ വരാനെക്ക് കഴിയില്ല. നേരത്തെ തന്നെ പരിക്ക് മൂലം മറ്റൊരു പ്രതിരോധ താരമായ സെർജിയോ റാമോസ് ലിവർപൂളിനെതിരായ മത്സരത്തിൽ കളിക്കില്ലെന്ന് നേരത്തെ ഉറപ്പായിരുന്നു.