യുവന്റസിനെതിരായി മുഴുവൻ സ്ക്വാഡുമായി റയൽ വിമാനം കയറി

യുവന്റസിനെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടത്തിനായി റയൽ മാഡ്രിഡ് സംഘം ടൂറിനിലേക്ക് യാത്ര തിരിച്ചു. ടീമിലെ പ്രധാന താരങ്ങൾ മുഴുവൻ ഉൾപ്പെട്ട 24 അംഗ സ്ക്വാഡുമായാണ് റയൽ ഇറ്റലിയിലേക്ക് തിരിച്ചത്. പരിക്കേറ്റ താരങ്ങളെ അടക്കം സ്ക്വാഡിൽ ഉൾപ്പെടുത്തിയാണ് റയൽ പോകുന്നത്. പരിക്കേറ്റ നാചോയും കെബയോസും 24 അംഗ സ്ക്വാഡിൽ ഉണ്ട്.

നാളെയാണ് റയൽ മാഡ്രിഡ് യുവന്റസ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപരിക്ക്, വീരസാമി പെരുമാള്‍ ടി20 പരമ്പരയില്‍ നിന്ന് പുറത്ത്
Next article4 റണ്‍സ് വിജയം, കേരള വനിതകള്‍ അണ്ടര്‍ 23 ടി20 ടൂര്‍ണ്ണമെന്റ് ഫൈനലില്‍