വീണ്ടും അതേ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇലവനുമായി റയൽ മാഡ്രിഡ്

- Advertisement -

ഇന്ന് നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇറങ്ങിയ അതേ സ്റ്റാർട്ടിങ് ലൈനപ്പുമായി തന്നെ റയൽ മാഡ്രിഡ് ഇറങ്ങും. കഴിഞ്ഞ വർഷം കാർഡിഫിൽ എന്ന പോലെ തന്നെ ബെയിൽ ബെഞ്ചിൽ ഇരിക്കും. ബെൻസീമയും റൊണാൾഡോയും ഇസ്കോയും ആണ് ആദ്യ ഇലവനിൽ ഉള്ളത്. മധ്യനിരയിൽ മോഡ്രിച്, കസമേറൊ, ക്രൂസ് സഖ്യമാണ് ഉള്ളത്.

റയൽ മാഡ്രിഡിന്റെ 11 പേരിൽ റൊണാൾഡോ, ബെൻസീമ, മോഡ്രിച്, കാർവഹാൽ, റാമോസ് എന്നീ അഞ്ച് താരങ്ങൾ റയലിന്റെ ഇന്നത്തേത് അടക്കമുള്ള അവസാന നാല് ചാമ്പ്യൻസ് ലീഗ് ഫൈനലിലും ആദ്യ ഇലവനിൽ ഉണ്ടായിരുന്നു.

ലിവർപൂൾ ടീമിൽ സാലെ, മാനെ, ഫർമീനീ സഖ്യം ആദ്യ ഇലവനിൽ ഇറങ്ങുന്നുണ്ട്. എമ്രി ചാനും, ലലാനയും ബെഞ്ചിലാണ്.

Liverpool XI:
Karius; Alexander-Arnold, Lovren, Van Dijk, Robertson; Henderson, Milner, Wijnaldum; Mané, Salah, Firmino

Real Madrid XI:
Navas; Carvajal, Varane, Ramos, Marcelo; Casemiro, Modric, Kroos, Isco; Ronaldo, Benzema

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement