Site icon Fanport

“നാലോ അഞ്ചോ ഗോളുകൾ കിട്ടാതിരുന്നത് റയലിന്റെ ഭാഗ്യം”

ഇന്നലെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ റയൽ മാഡ്രിഡിനെ അനായാസം മറികടക്കാൻ ചെൽസിക്ക് ആയിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ചെൽസി വിജയിച്ചത്. എന്നാൽ അത് നാലോ അഞ്ചോ ഗോളുകൾ ആകാമായിരുന്നു എന്ന് ചെൽസി താരം മൗണ്ട് പറഞ്ഞു. അത്ര അധികം അവസരങ്ങൾ ചെൽസി തുലച്ചെന്നും യുവതാരം പറഞ്ഞു. റയലിന്റെ ഭാഗ്യമാണ് അതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ ചെൽസിക്കായി നിർണായകമായ രണ്ടാം ഗോൾ നേടിയത് മൗണ്ട് ആയിരുന്നു. രണ്ടാം ഗോൾ നേടിയതോടെയാണ് ആഹ്ലാദം ആരംഭിച്ചത് എന്നും ഒരു ഗോൾ മാത്രം ആയിരുന്നു എങ്കിൽ ഏതു സമയത്തും റയൽ കളിയിലേക്ക് തിരികെ വരാമായിരുന്നു എന്നും മൗണ്ട് പറഞ്ഞു. രണ്ട് ഫൈനലുകളിൽ എത്തി എന്നത് വലിയ കാര്യമാണ് എന്നും എന്നാൽ ഇതുവരെ ഒരു കിരീടവും നേടിയിട്ടില്ല എന്ന കാര്യം ഓർക്കണം എന്നും യുവതാരം പറഞ്ഞു.

Exit mobile version