Site icon Fanport

“റയൽ മാഡ്രിഡിനെ വീണ്ടും നേരിടുന്നതിനായി കാത്തിരിക്കുന്നു” – ക്ലോപ്പ്

ഇത്തവണ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ലിവർപൂളിന്റെ എതിരാളികൾ റയൽ മാഡ്രിഡാണ്. അവസാനമായി ഇരു ടീമുകളും ഏറ്റുമുട്ടിയത് 2018 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ആയിരുന്നു. അന്ന് ലിവർപൂളിനെ പരാജയപ്പെടുത്തി ഹാട്രിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം റയൽ മാഡ്രിഡ് ഉയർത്തിയിരുന്നു. സലായുടെ തോളിന് റാമോസിന്റെ ഫൗളിൽ പരിക്കേറ്റത് ഉൾപ്പെടെ സംഭവബഹുലമായിരുന്നു ആ ഫൈനൽ. റയലിനെ വീണ്ടും നേരിടുന്നതിൽ സന്തോഷം ഉണ്ടെന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ് പറഞ്ഞു.

രണ്ടു വർഷം മുമ്പ് അവസാനമായി നേരിട്ടപ്പോൾ അത് അത്ര നല്ല രാത്രി ആയിരുന്നില്ല എന്ന് ക്ലോപ്പ് പറഞ്ഞു. എന്നാൽ കൊറോണ ആയതു കൊണ്ട് എവിടെ വെച്ച് റയലിനെ നേരിടും എന്ന് അറിയില്ല എന്ന് ക്ലോപ്പ് പറഞ്ഞു. ലൈപ്സിഗിനെ നേരിട്ട പോലെ ബുഡാപെസ്റ്റിൽ ആയെങ്കിൽ നന്നായേനെ എന്നും ക്ലോപ്പ് പറഞ്ഞു. റയൽ മാഡ്രിഡിനെ നേരിടുക എളുപ്പമല്ല എന്നും എന്നാൽ ബാക്കിയുള്ള ടീമുകളും ശക്തമായത് കൊണ്ട് ആരായാലും ഒരുപോലെ ആയിരിക്കുമെന്നും ക്ലോപ്പ് പറഞ്ഞു.

Exit mobile version