ബെർണാബ്യൂ ഇന്ന് യുദ്ധ ഭൂമി, റയലും ബയേണും നേർക്കുനേർ

ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദത്തിൽ റയൽ മാഡ്രിഡും ബയേൺ മ്യൂണികും ഏറ്റുമുട്ടുമ്പോൾ ബെർണാബ്യൂ ഇന്ന് യുദ്ധ സമാനമാവും.  ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ആദ്യമായി കിരീടം നിലനിർത്താൻ സിദാന്റെ ടീം ഇറങ്ങുമ്പോൾ ആദ്യ പാദത്തിലേറ്റ തോൽവി മറികടന്ന് സെമിയിലെത്താൻ ബയേണും ശ്രമിക്കുമ്പോൾ മത്സരം പൊടിപാറും.

ആദ്യ പാദത്തിൽ ബയേൺ മ്യൂണിക്കിന്റെ ഗ്രൗണ്ടിൽ  2  -1 വിജയിച്ച റയൽ മാഡ്രിഡിന് തന്നെയാണ് രണ്ടാം പാദത്തിൽ മുൻതൂക്കം. ക്രിസ്റ്റ്യാനോ ആണ് റയലിന് വേണ്ടി രണ്ടു ഗോളുകളും നേടിയത്. രണ്ടാമത്തെ ഗോളോടെ യുവേഫ മത്സരങ്ങളിൽ 100 ഗോൾ തികച്ച താരമെന്ന റെക്കോർഡും ക്രിസ്റ്റ്യാനോ നേടിയിരുന്നു. ബെർണാബ്യൂവിൽ കഴിഞ്ഞ 34 ചാമ്പ്യൻസ് ലീഗ് കളികളിൽ തുടർച്ചയായി  ഗോളടിച്ചു കൊണ്ടാണ് റയൽ ഇന്ന് ഇറങ്ങുന്നത്.

കഴിഞ്ഞ മത്സരത്തിൽ പരിക്കുമൂലം പുറത്തിരിക്കേണ്ടി വന്ന ലെവൻഡോസ്‌കി തിരിച്ചു വരുന്നത് ബയേണിന് ശ്കതി പകരും. പരിക്ക് മൂലം റയൽ മാഡ്രിഡിനെതിരായ കളിയിൽ ലെവൻഡോസ്‌കി കളിച്ചിരുന്നില്ല.  ഈ സീസണിൽ 40 കളികളിൽ നിന്ന് 38 ഗോൾ നേടിയ ലെവൻഡോസ്‌കി മികച്ച ഫോമിലാണ്.  2013ൽ ഡോർട്മുണ്ടിന് വേണ്ടി റയൽ മാഡ്രിഡിനെതിരെ ലെവൻഡോസ്‌കി നാല് ഗോളും നേടിയിരുന്നു.

പരിക്ക് മൂലം ബെയിൽ കാളികാത്തതു റയലിന് ക്ഷീണമാവും, പക്ഷെ മികച്ച ഫോമിലുള്ള ഇസ്കോയും ക്രിസ്റ്യാനോയും ആ കുറവ് നികത്തുമെന്നാണ് സിദാന്റെ പ്രതീക്ഷ. പ്രധിരോധ നിരയിൽ വരാനെയും പെപ്പെയും ഇല്ലത്തതും റയലിന് തലവേദനയാകും.

കഴിഞ്ഞ കളിയിൽ ചുവപ്പ് കാർഡ് കിട്ടിയ ഹാവി മാർട്ടിനെസിന്റെ സേവനം ബയേണിന് നഷ്ട്ടമാകും. പ്രധിരോധ നിരയിൽ ബയേണിന്റെ കുന്തമുനകളായ ജെറോം ബോട്ടെങ്ങും മാറ്റ്സ് ഹമ്മൽസും ഇന്ന് കളിക്കുമോ എന്നും ഉറപ്പില്ല.