Picsart 23 04 13 02 56 31 671

റയൽ മാഡ്രിഡിന് എതിരെ അത്ഭുതങ്ങൾ കാണിക്കാൻ ചെൽസിക്ക് ആകുമോ

ഇന്ന് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദമാണ്. ചെൽസി സ്റ്റാംഫോ ബ്രിഡ്ജിൽ വെച്ച് റയൽ മാഡ്രിഡിനെ നേരിടുന്നു. ആദ്യ പാദത്തിൽ 2-0ന് വിജയിച്ച റയൽ മാഡ്രിഡ് ഇന്ന് സെമി ഉറപ്പിക്കും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. അത് 2-0ന്റെ ലീഡ് കൊണ്ട് മാത്രമല്ല ചെൽസിയുടെ മോശം ഫോമും കൂടെ കണക്കിലെടുത്താണ്. ഈ സീസണിൽ കളി മറന്ന ചെൽസി അവസാന ആറ് മത്സരങ്ങളിൽ ഒന്ന് പോലും വിജയിച്ചിട്ടില്ല. പുതിയ പരിശീലകൻ ലമ്പാർഡ് ചുമതലയേറ്റ ആദ്യ മൂന്ന് മത്സരങ്ങളും ചെൽസി പരാജയപ്പെട്ടു നിൽക്കുകയാണ്.

പ്രീമിയർ ലീഗിലെ മോശം ഫോം ചാമ്പ്യൻസ് ലീഗിലൂടെ എങ്കിലും മറക്കാൻ ആകുമെന്നാണ് ചെൽസി ആരാധകർ പ്രതീക്ഷിക്കുന്നത്. മറുവശത്ത് റയൽ മാഡ്രിഡ് നല്ല ഫോമിലാണ്. ആദ്യ മത്സരത്തിൽ ഗോളടിച്ച അസൻസിയോയും ബെൻസീമയും മികച്ച ഗോൾ സ്കോറിംഗ് ഫോമിലാണ്‌. ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരം തത്സമയം സോണി നെറ്റ്വർക്കിൽ കാണാം.

ഇന്ന് നടക്കുന്ന മറ്റൊരു ക്വാർട്ടർ ഫൈനലിൽ നാപോളിയും എസി മിലാനും നേർക്കുനേർ വരും. മിലാനിൽ നടന്ന ആദ്യ പാദത്തിൽ എസ് മിലാൻ 1-0ന് വിജയിച്ചിരുന്നു.

Exit mobile version