ജർമ്മനിയിലും റയൽ മാഡ്രിഡിന് സ്റ്റോപ്പില്ല

- Advertisement -

ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെ തടയാൻ ജർമ്മൻ ചാമ്പ്യന്മാർക്കും ആയില്ല. ഇന്ന് ബയേൺ മ്യൂണിക്കിന്റെ ഹോം ഗ്രൗണ്ടിലും വിജയവുമായി തന്നെയാണ് നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് മടങ്ങുന്നത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് അലിയൻസ് അരീനയിൽ റയൽ മാഡ്രിഡ് എവേ വിജയവുമായി മടങ്ങിയത്.

മികച്ച രീതിയിൽ മത്സരം ആരംഭിച്ച ബയേൺ മ്യൂണിക്ക് 28ആം മിനുട്ടിൽ കിമ്മിച്ചിലൂടെ ലീഡും എടുത്തു. ഹാമസ് റോഡ്രിഗസിറ്റെ പാസിൽ നിന്നായിരുന്നു കിമ്മിച്ചിന്റെ ഗോൾ. തിരിച്ചുവരാനുള്ള റയലിന്റെ ശ്രമങ്ങൾ 44ആം മിനുട്ടിലാണ് ലക്ഷ്യം കണ്ടത്. ഡാനി കാർവഹാലിന്റെ പാസിൽ നിന്ന് മാർസെലോ ആണ് റയലിനെ കളിയിലേക്ക് തിരിച്ചുകൊണ്ടു വന്നത്.

രണ്ടാം പകുതിയിൽ ഇസ്കോയെ മാറ്റി അസൻസിയോയെ രംഗത്ത് ഇറക്കിയ സിദാന്റെ തന്ത്രം ഫലിക്കുന്നതാണ് കണ്ടത്. 57ആമത്തെ മിനുട്ടിൽ ലുകാസിന്റെ അസിസ്റ്റിൽ നിന്നൊരു ഗംഭീര സ്ട്രൈക്കിലൂടെ അസൻസിയോയെ റയലിന്റെ ജയം ഉറപ്പിച്ച ഗോൾ നേടിയത്. ആദ്യ ഗോളിന് അവസരം ഒരുക്കിയ കാർവഹാൽ പരിക്കേറ്റ് പിന്മാറേണ്ടി വന്നത് ഒഴിച്ചാൽ റയലിന് ആദ്യ ലെഗ് സന്തോഷത്തിന്റേതാണെന്ന് തന്നെ പറയാം.

ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ ആറാം തവണയാണ് ബയേൺ മ്യൂണിക്ക് റയൽ മാഡ്രിഡിനോട് തോക്കുന്നത്. മെയ് 2നാണ് രണ്ടാം പാദ മത്സരം നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement