അഞ്ചു വർഷത്തിന് ശേഷം ഗ്രൂപ്പിൽ ആദ്യ തോൽവിയേറ്റുവാങ്ങി റയൽ മാഡ്രിഡ്

- Advertisement -

2012ന് ശേഷം ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് റൗണ്ടിൽ ആദ്യ തോൽവിയേറ്റുവാങ്ങി റയൽ മാഡ്രിഡ്. 2012 ചാമ്പ്യൻസ്  ലീഗിൽ ഡോർട്മുണ്ട് ആണ് അവസാനമായി റയൽ മാഡ്രിഡിനെ ഗ്രൂപ്പ് ഘട്ടത്തിൽ പരാജയപ്പെടുത്തിയത്. 2-1നാണ് അന്ന് റയൽ ജർമൻ ടീമായ ഡോർട്മുണ്ടിന്റെ ഗ്രൗണ്ടിൽ തോറ്റത്. ഇന്നലെ   ടോട്ടൻഹാമിനെതിരെ വെംബ്ലിയിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് 3-1ന് തോൽവിയേറ്റുവാങ്ങിയിരുന്നു.  2013ലെ സെമി ഫൈനലിലെ ആദ്യ പാദത്തിൽ ഡോർട്മുണ്ടിനോട് 4-1ന് പരാജയപെട്ടതിന് ശേഷം ഇത്രയും വലിയ വ്യത്യാസത്തിലും ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ് പരാജയം നേരിട്ടിട്ടില്ല.

ടോട്ടൻഹാമിന്‌ വേണ്ടി അലി ഇരട്ട ഗോൾ നേടിയപ്പോൾ എറിക്‌സൺ അവരുടെ മൂന്നാമത്തെ ഗോൾ നേടി. റയൽ മാഡ്രിഡിന്റെ ആശ്വാസ ഗോൾ റൊണാൾഡോയുടെ വകയായിരുന്നു. കളിയുടെ സമസ്ത മേഖലകളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച ടോട്ടൻഹാം റയൽ മാഡ്രിഡിന് ഒരു അവസരവും നൽകാതെയാണ് മത്സരം വിജയിച്ചത്. ലീഗിലെ പുതുമുഖങ്ങളായ ജിറോണയോട് കഴിഞ്ഞ  പരാജയപ്പെട്ട റയൽ മാഡ്രിഡ് സിദാന്റെ കീഴിൽ ഇത് രണ്ടാമത്തെ തവണ മാത്രമാണ് തുടർച്ചയായി രണ്ട് മത്സരങ്ങൾ പരാജയപെടുന്നതും.  ലാ ലീഗയിൽ ബാഴ്‌സലോണയുമായുള്ള പോയിന്റ് വ്യതാസം 8 ആണെകിലും ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന് അടുത്ത റൗണ്ടിലെത്താൻ ഒരു വിജയം മാത്രം മതി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഡോർമുണ്ട് അപ്പോളുമായി സമനിലയിലായതും മാഡ്രിഡിന് അനുഗ്രഹമായി.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement